എട്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച മൗലവിയെ അമ്മ മുസ്ലീം പള്ളിയില്‍ കയറി തല്ലി; വീഡിയോ ഏറ്റെടുത്ത് ലോകം

മകളേയും കൂട്ടിക്കൊണ്ടുവന്നാണ് മകളെ അക്രമിച്ചയാളെ അമ്മ കൈകാര്യം ചെയ്തത്
എട്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച മൗലവിയെ അമ്മ മുസ്ലീം പള്ളിയില്‍ കയറി തല്ലി; വീഡിയോ ഏറ്റെടുത്ത് ലോകം


ലോകത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്ക് നീതി ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും. ചിലപ്പോള്‍ നീതി നിക്ഷേധിക്കപ്പെട്ടെന്നും വരാം. എന്നാല്‍ ഈ അമ്മയ്ക്ക് കാത്തിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. എട്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച മൗലവിയെ യുവതി മുസ്ലീം പള്ളിക്കുള്ളില്‍ കയറി തല്ലി. മകളേയും കൂട്ടിക്കൊണ്ടുവന്നാണ് മകളെ അക്രമിച്ചയാളെ അമ്മ കൈകാര്യം ചെയ്തത്. 

കൈയില്‍ ഒരു വടിയുമായി കയറിവന്ന മുസ്ലീം സ്ത്രീ മൗലവിക്ക് ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിച്ചത്. മകളെ ഉപദ്രവിച്ചയാളെ അമ്മ ദേഷ്യം തീരുവോളം തല്ലി. കൂടാതെ മകളുടെ കൈയില്‍ വടി പിടിപ്പിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യുവതിക്കൊപ്പം നിരവധി ആളുകളുമുണ്ടായിരുന്നു. അവര്‍ ഇയാളെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പാക്കിസ്ഥാനിലാണ് സംഭവം നടന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരിക്കുകയാണ്. ഇതിനോടകം 14,000 പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com