പ്ലൂട്ടോയുടെ ചന്ദ്രനിലുണ്ട്, ഇനി രേവതി

ഇന്റര്‍നാഷനല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍(ഐഎയു) പ്ലൂട്ടോയുടെ ഉപഗ്രഹമായ ഷാരോണിന്റെ പേര് മാറ്റിയിരിക്കുകയാണ്. 
പ്ലൂട്ടോയുടെ ചന്ദ്രനിലുണ്ട്, ഇനി രേവതി

സൗരയൂധത്തിലെ കുള്ളന്‍ ഗ്രഹമെന്നറിയപ്പെടുന്ന പ്ലൂട്ടോയെ കണ്ടെത്തിയത് അമേരിക്കകാരനായ ക്ലൈഡ് ടോംബോഗ് ആണ്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് 1930ല്‍ കണ്ടെത്തിയ ഈ ഗ്രഹത്തിന് ഇംഗ്ലീഷുകാര്‍ നല്‍കിയത്. പ്ലോട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഷാരോണ്‍. പ്ലൂട്ടോയുടെ പാതി തന്നെ വലിപ്പം ഇതിനുമുണ്ട്. ഇപ്പോള്‍ ഷാരോണിലെ ഒരു ഗര്‍ത്തത്തിന് 'രേവതി' എന്ന് പേര് നല്‍കിയിരിക്കുകയാണ് ഗവേഷകര്‍. ഇന്റര്‍നാഷനല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍(ഐഎയു) ആണ് രേവതി ഷാരോണിലെ ഗര്‍ത്തത്തിന് പേര് നല്‍കിയത്. 

കുള്ളന്‍ഗ്രഹം പ്ലൂട്ടോയുടെ പാതിതന്നെ വലിപ്പം ഇതിനുമുണ്ട്. മാത്രമല്ല ഇതിന്റെ ബാരി സെന്റെര്‍ പ്ലൂട്ടോയ്ക്ക് പുറത്താണ്. അതിനാല്‍ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായി കരുതാന്‍ പറ്റില്ല എന്ന വാദവും നിലനില്‍ക്കുന്നുണ്ട്. എവിടെ നോക്കിയാലും മലയിടുക്കുകളും ഗര്‍ത്തങ്ങളുമുള്ള ചുവപ്പു നിറത്തിലുള്ള ഗ്രഹമാണ് ഷാരോണ്‍. ഇതിലെ ഒരു ഗര്‍ത്തത്തിനാണ് ഇന്ത്യന്‍ പുരാണകഥയായ മഹാഭാരതത്തിലെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.

വണ്ണാഭവും മോഹിപ്പിക്കുന്നതുമായ രേവതി ഹിന്ദു ജ്യോതിശാസ്ത്രത്തിലെ അവസാന നക്ഷത്രമാണ്. ഹിന്ദു വിശ്വാസപ്രകാരം രേവതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍  കരുണയുള്ളവരും സൗഹൃതങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരും നേതൃത്വഗുണമുള്ളവരും ആയിരിക്കുമെന്നാണ് അറിയപ്പെടുന്നത്. 

ഷാരോണിലെ മറ്റ് ഗ്രഹങ്ങള്‍ക്കെല്ലാം പാശ്ചാത്യ നക്ഷത്രങ്ങളുടെയും ദേവന്‍മാരുടെയുമെല്ലാം പേരുകളാണ് നല്‍കിയിരിക്കുന്നത്. ഹിന്ദു ഇതിഹാസ കഥയായ മഹാഭാരത്തില്‍ ഒരു സവിശേഷ സ്ഥാനമാണ് രേവതിക്കുള്ളത്. അതുകൊണ്ടുതന്നെയാണ് ഈ ഗ്രഹത്തിന് രേവതി എന്ന് പേരു നല്‍കിയതെന്ന് ഇന്റര്‍നാഷനല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയനെ ഉദ്ധരിച്ചുകൊണ്ട് ബഹിരാകാശ ഗവേഷകര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com