മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇങ്ങനിരിക്കും: ഞെട്ടിക്കുന്ന വീഡിയോ 

അമിത വേഗതയില്‍ വേഗതയില്‍ വന്ന കാര്‍ റോഡിന് നടുവിലുള്ള ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇങ്ങനിരിക്കും: ഞെട്ടിക്കുന്ന വീഡിയോ 

വാഹനാപകടങ്ങളില്‍ ഏറിയ പങ്കും സംഭവിക്കുന്നത് മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിങ് കൂടി കൊണ്ടാണ്. റോഡില്‍ മദ്യപാനം മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പല രാജ്യങ്ങളിലും ഇത് ശിക്ഷ വരെ ലഭിക്കാനുള്ള കുറ്റകൃത്യമാക്കി മാറ്റിയിട്ടുണ്ട്. പക്ഷേ ആളുകള്‍ മദ്യപാനവും മദ്യപിച്ചുള്ള വാഹനമോടിക്കലും നിര്‍ത്തുന്നേയില്ല. ഒരാളുടെ അശ്രദ്ധ റോഡിലിറങ്ങുന്ന മറ്റുള്ളവരുടെ ജീവനെടുക്കും. 

മദ്യപിച്ച് ലക്കും ലഗാനുമില്ലാതെ ഒരാളുടെ ഡ്രൈവിങ് വരുത്തി വെച്ച അപകടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സൗത്ത് ചൈനയില ലിസൗ സിറ്റിയില്‍ നിന്നും ഏപ്രില്‍ പത്തിന് പോസ്റ്റ് ചെയ്ത ഈ വീഡിയ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 

അമിത വേഗതയില്‍ വേഗതയില്‍ വന്ന കാര്‍ റോഡിന് നടുവിലുള്ള ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. ഡിവൈഡറിലൂടെ തലകുത്തി മറിഞ്ഞ് നിന്ന കാറില്‍ നിന്ന് ആടിയാടി ഇറങ്ങി വരുന്ന ഡ്രൈവറേയും വീഡിയോയില്‍ കാണാന്‍ കഴിയും. ഭാഗ്യം കൊണ്ട് മാത്രമാണ് ഡ്രൈവര്‍ക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടാനായത്. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com