ഓറിയോയില്‍ ടൂത്ത്‌പേസ്റ്റ് തേച്ച് 52കാരന് തിന്നാന്‍ കൊടുത്തു; പറ്റിക്കല്‍ വീഡിയോ എടുത്ത യുവാവിന് രണ്ട് വര്‍ഷം തടവ് ലഭിച്ചേക്കും

ഇത് കഴിച്ചതോടെ ഇയാള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതെല്ലാം റെന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു
ഓറിയോയില്‍ ടൂത്ത്‌പേസ്റ്റ് തേച്ച് 52കാരന് തിന്നാന്‍ കൊടുത്തു; പറ്റിക്കല്‍ വീഡിയോ എടുത്ത യുവാവിന് രണ്ട് വര്‍ഷം തടവ് ലഭിച്ചേക്കും

റ്റുള്ളവരെ പറ്റിച്ച് കൈയടിവാങ്ങുന്നത് ശീലമാക്കിയ നിരവധിപേര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഇത്തരം പറ്റിക്കല്‍ പരിപാടികളുമായി ഇറങ്ങിത്തിരിക്കുന്നവര്‍ കന്‍ഗ്വാ റെന്‍ എന്ന 20 കാരനെക്കുറിച്ച് അറിയുന്നത് നല്ലതായിരിക്കും. ഒരു തമാശ വീഡിയോ ഇറക്കിയതിന്റെ പൊല്ലാപ്പിലാണ് ഇപ്പോള്‍ ഈ യുവാവ്. കാരണം ഒരു പറ്റിക്കലിന്റെ പേരില്‍ റെനിന് ലഭിക്കാന്‍ പോകുന്നത് രണ്ട് വര്‍ഷത്തെ തടവാണ്. 

ബാര്‍സലോണ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂട്യൂബറാണ് റെന്‍. വീടില്ലാത്ത ഒരാള്‍ക്ക് ഓറിയോയില്‍ ടൂത്ത്‌പേസ്റ്റ് നിറച്ച് കഴിക്കാന്‍ നല്‍കിയതാണ് റെനിന് പണി വാങ്ങിക്കൊടുത്തത്. 52 കാരനായ ജോര്‍ജ് എന്ന വ്യക്തിയെയുടെ ബിസ്‌കറ്റ് എടുത്തുകൊണ്ടുപോയി അതില്‍ ക്രീമിന് പകരം പേസ്റ്റ് തേക്കുകയായിരുന്നു. അതിന് ശേഷം ജോര്‍ജിന് കഴിക്കാന്‍ ഓറിയോ നല്‍കി. ഈ സംഭവങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്താനും മറന്നില്ല.

1.2 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുള്ള റീ സെറ്റ് എന്ന യൂട്യൂബ് പേജിന്റെ പേരിലാണ് വീഡിയോ എടുത്തത്. സ്‌പെഷ്യല്‍ ഓറിയോ വീഡിയോ എടുത്തതിന് ശേഷം റീസെറ്റ് ജോര്‍ജിന് കുറച്ച് പണവും നല്‍കിയിരുന്നു. എന്നാല്‍ ഇത് കഴിച്ചതോടെ ഇയാള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതെല്ലാം റെന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വീഡിയോയ്‌ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്നാണ് സ്പാനിഷ് അധികൃതര്‍ റെനിനെ വിചാരണ ചെയ്തുകൊണ്ടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com