'പതിനാലാം വയസില്‍ അവര്‍ എന്നോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ടു' 

പതിനാലാം വയസില്‍ താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്നും ഒരു കാസ്റ്റിങ് സെഷനില്‍ വെച്ച് തന്നോട് വസ്ത്രം ഊരിമാറ്റാന്‍ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തി പ്രശസ്ത മോഡല്‍ സാറ സിഫ്
'പതിനാലാം വയസില്‍ അവര്‍ എന്നോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ടു' 

പതിനാലാം വയസില്‍ താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്നും ഒരു കാസ്റ്റിങ് സെഷനില്‍ വെച്ച് തന്നോട് വസ്ത്രം ഊരിമാറ്റാന്‍ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തി പ്രശസ്ത മോഡല്‍ സാറ സിഫ്. 14-ാം വയസ്സുമുതല്‍ ന്യൂയോര്‍ക്കില്‍ ആഡ് ക്യാപെയ്‌നുകളിലും ഷോകളിലും മോഡലായി പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് സാറ. അടുത്തിടെ നല്‍കി അഭിമുഖത്തിലാണ് സാറ ചെറുപ്പത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ലൈംഗീക പീഡനങ്ങളെകുറിച്ച് തുറന്നുപറഞ്ഞത്. 

'കരിയറിന്റെ തുടക്കസമയത്ത് മോഡലിംഗിനായി ഫോട്ടോഗ്രാഫറുടെ ഫഌറ്റിലേക്ക് പോയി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അറിയിച്ച വര്‍ക്ക് ആയതിനാല്‍ അച്ഛനും അമ്മയ്ക്കും അന്ന് എനിക്കൊപ്പം വരാന്‍ പറ്റിയില്ല. മിക്കിമൗസിന്റെ ചിത്രമുള്ള അടിവസ്ത്രങ്ങള്‍ അണിയിച്ചാണ് എന്നെ അവിടെ ഒരുക്കിനിര്‍ത്തിയിരുന്നത്. അതിനോടൊപ്പം ഒരു സ്‌പോര്‍ട്‌സ് ബ്രായും ധരിപ്പിച്ചിരുന്നു. എന്നെ ബ്രാ ധരിക്കാതെ കാണണമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജോലി കിട്ടണം എന്നത് മാത്രമായിരുന്നു അന്നെന്റെ ലക്ഷ്യം അതിനായി അവര്‍ക്കെന്നെ ഇഷ്ടപ്പെടണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് അന്ന് അവര്‍ പറഞ്ഞത് ഞാന്‍ അതുപോലെതന്നെ ചെയ്തു', സാറ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. 

ഇതിനുശേഷം മറ്റൊരിക്കലും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സാറ തുറന്നുപറയുന്നു. മയക്കുമരുന്നും മറ്റും സൗചന്യമായി നല്‍കിയിരുന്ന ഒരിടത്ത് ഫോട്ടോഷൂട്ടിനായി എത്തിയപ്പോഴായിരുന്നു അതെന്ന് സാറ പറയുന്നു. മോശമായ ദൃശ്യങ്ങളടങ്ങിയ പശ്ചാതലത്തിന് മുന്നില്‍ പോസ് ചെയ്യാനാണ് അന്ന് തന്നോട് ആവശ്യപ്പെട്ടതെന്ന സാറ ഓര്‍ത്തെടുക്കുന്നു. 

18-ാം വയസ്സുമുതല്‍ മോഡലുമാര്‍ അഭിമുഖീകരിക്കുന്ന അവഹേളനങ്ങള്‍ പ്രമേയമാക്കിയുള്ള ഒരു പ്രജക്ടില്‍ സാറ പ്രവര്‍ത്തിച്ചുതുടങ്ങി. ഈ പ്രജക്ട് പിന്നീട് 2010ല്‍ ഒരു ഡോക്യുമെന്ററിയായും പുറത്തിറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com