രക്തത്തില്‍ കുതിര്‍ന്ന ടാംപണ്‍ വില്‍പനയ്ക്ക് വെച്ച് ലണ്ടനിലെ ഭക്ഷണശാല; ഇതെങ്ങനെ കഴിക്കുമെന്ന് നാട്ടുകാര്‍ 

രക്തത്തില്‍ കുതിര്‍ന്ന ടാംപണാണ് പുതുതായി എത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു വിഭവം നിങ്ങള്‍ കഴിക്കുമോ? മുഖം ചുളിക്കുന്നതിന് മുമ്പ ഈ  പേസ്ട്രിക്ക് പിന്നിലെ കഥയും ഒന്നറിഞ്ഞിരുന്നോ.
രക്തത്തില്‍ കുതിര്‍ന്ന ടാംപണ്‍ വില്‍പനയ്ക്ക് വെച്ച് ലണ്ടനിലെ ഭക്ഷണശാല; ഇതെങ്ങനെ കഴിക്കുമെന്ന് നാട്ടുകാര്‍ 

ടറാണ്‍ടുല ബര്‍ഗര്‍ മുതല്‍ ചീസ്ടീ വരെ നിരവധി പുതുമകളാണ് ഭക്ഷണത്തില്‍ ദിവസവും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആളുകളാകട്ടെ ഇത്തരം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ തല്‍പരരാണുതാനും. ഭക്ഷണത്തിന് രുചിയുണ്ടോ എന്നതൊക്കെ രണ്ടാമത്തെ ചോദ്യമാണ്. പുതുമകള്‍ പരീക്ഷിക്കുക, അതുമാത്രമാണ് പ്രധാന ലക്ഷ്യം. ഈ നിരയിലേക്ക് ഒടുവിലായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ഒരുതരം പേസ്ട്രിയാണ്. രക്തത്തില്‍ കുതിര്‍ന്ന ടാംപണാണ് പുതുതായി എത്തിയിരിക്കുന്നത്. ലണ്ടനിലെ ഒരു ഭക്ഷണശാലയിലാണ് ഈ വിഭവം അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു വിഭവം നിങ്ങള്‍ കഴിക്കുമോ? മുഖം ചുളിക്കുന്നതിന് മുമ്പ ഈ പേസ്ട്രിക്ക് പിന്നിലെ കഥയും യഥാര്‍ത്ഥത്തില്‍ എന്താണ് ഈ വിഭവം എന്നുള്ളതും ഒന്നു അറിഞ്ഞിരുന്നോ.

പ്രമുഖ മാക്രോണ്‍ ബ്രാന്‍ഡായ ഒലാലായാണ് ഈ വിഭവത്തിന് പിന്നില്‍. ഇത് മുന്നോട്ടുവയ്ക്കുന്നതും വളരെ മഹത്തായ ഒരു ലക്ഷ്യമാണ്. സ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ് ഈ വിഭവത്തിലൂടെ അവതരിപ്പിക്കുന്നത്. ആര്‍ത്തവസമയത്ത് സാനിറ്ററി നാപ്കിനുകളുടെ ആവശ്യകതയെകുറിച്ച് ബോധവകത്കരിക്കുകയും അവയുടെ വില താങ്ങാനാവാത്ത സ്ത്രീകള്‍ക്ക് നാപ്കിനുകള്‍ എത്തിച്ചുനല്‍കാനുള്ള മാര്‍ഗങ്ങള്‍ക്കായി ശ്രമിക്കുകയും ചെയ്യുന്ന ബ്ലഡി ഗുഡ് പീരിഡ് എന്ന ചാരിറ്റി സംഘടനയോടൊപ്പം ചേര്‍ന്നാണ് ഈ ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. 

ഒലാലാ വിപണിയില്‍ എത്തിച്ചിരിക്കുന്ന ഈ പ്രത്യേക ഫ്രഞ്ച് ഡെസേര്‍ട്ട് വാങ്ങുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബ്ലഡി ഗുഡ് പീരിഡിന്റെ പ്രവര്‍ത്തനത്തിലേക്ക്് അവരുടെ പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 2,272രൂപയാണ് ഇവയുടെ ഒരു ബോക്‌സിന് നല്‍കേണ്ട വില. ഒലാലായുടെ വെബ്‌സൈറ്റില്‍ നിന്ന് ഇവ വാങ്ങാന്‍ സാധിക്കുന്നതാണ്. ഓരോ ബോക്‌സ് പേസ്ട്രിയുടെയും വിലയില്‍ നിന്ന് പത്ത് പൗണ്ട് യുകെയില്‍ പീരിഡ് പോവര്‍ട്ടി നേരിടുന്നവര്‍ക്ക് നല്‍കും. യുകെയിലെ പത്തില്‍ ഒരു സ്ത്രീ ഇത്തരത്തില്‍ ആര്‍ത്തവ കാലഘട്ടം അഭിമുഖീകരിക്കുന്നതില്‍ കഷ്ടത അനുഭവിക്കുന്നവരാണ്. 

രക്തം പുരണ്ട നാപ്കിന്‍ പോലെ കാണപ്പെടുമെങ്കിലും ഇവ യഥാര്‍ത്ഥത്തില്‍ സ്വാദിഷ്ടമായ വിഭവമാണെന്നാണ് ഒലാലാ അവകാശപ്പെടുന്നത്. പേസ്ട്രിയുടെ പുറമെയുള്ള കോട്ടണ്‍ പോലെ തോന്നിപ്പിക്കുന്ന ലെയര്‍ വെള്ള ആല്‍മണ്ട് ഷെല്‍ ഉപയോഗിച്ചുള്ളതാണ്. ഇതിന് ഉള്ളിലായി വാനില, റാസ്‌ബെറി അഥവ റോസ് ബട്ടര്‍ക്രീം എന്നിവ ചേര്‍ത്തുള്ള ഒരു ഫില്ലിംഗ് ആണ് നല്‍കിയിരിക്കുന്നത്. പേസ്ട്രിയില്‍ രക്തം എന്ന് പറയുന്നത് എന്താണെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ അത് മറ്റൊന്നുമല്ല റാസ്‌ബെറി സോസാണ് ഇത്തരത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 

സാനിട്ടറി നാപ്കിന്‍ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ പേസ്ട്രി നിര്‍മിച്ചിരിക്കുന്നത്. രണ്ട് സ്ത്രീകള്‍ തന്നെയാണ് ഈ ആശയത്തിന് പിന്നിലും. ഒലാലായുടെ ഉടമസ്ഥ മെരിഡിത് ഷൗഗ്നസ്സിയും ബ്ലഡി ഗുഡ് പീരിഡ് പ്രവര്‍ത്തകയായ ഗാബി എഡ്‌ലിനുമാണ് ഇത്തരത്തിലൊരു വിഭവം അവതരിപ്പിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com