കുഞ്ഞന്മാര്‍ മാത്രമല്ല, കൊതുകുകളുടെ കൂട്ടത്തില്‍ ഭീമന്മാരുമുണ്ട്; ചൈനയില്‍ നിന്ന് ഭീമന്‍ കൊതുകിനെ കണ്ടെത്തി

ചിറകുകള്‍ ഉള്‍പ്പടെ 11.15 സെന്റീമീറ്റര്‍ വലിപ്പമാണ് ഈ ഭീമനുള്ളത്
കുഞ്ഞന്മാര്‍ മാത്രമല്ല, കൊതുകുകളുടെ കൂട്ടത്തില്‍ ഭീമന്മാരുമുണ്ട്; ചൈനയില്‍ നിന്ന് ഭീമന്‍ കൊതുകിനെ കണ്ടെത്തി

കൊതുകിനെ കുഞ്ഞന്‍ എന്ന് വിളിച്ച് തള്ളിക്കളയാന്‍ വരട്ടേ. കുഞ്ഞന്മാര്‍ മാത്രമല്ല ഭീമന്‍ കൊതുകുകളും നമ്മുടെ നാട്ടിലുണ്ട്. കീടങ്ങളെക്കുറിച്ച് പഠിക്കുന്ന ചൈനയിലെ ഒരു കൂട്ടം ഗവേഷകരാണ് ഭീമന്‍ കൊതുകിനെ കണ്ടെത്തിയത്. ചിറകുകള്‍ ഉള്‍പ്പടെ 11.15 സെന്റീമീറ്റര്‍ വലിപ്പമാണ് ഈ ഭീമനുള്ളത്. 

സിച്വാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ മൊസ്‌കിറ്റോ സ്പീഷ്യസായ ഹൊളോറോസിയ മികാഡ വിഭാഗത്തില്‍പ്പെടുന്നതാണ് കണ്ടെത്തിയ ഭീമന്‍ കൊതുക്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഷെന്‍ങ്ഡുവിലെ മൗണ്ട് ക്വിങ്‌ചെങിലേക്കുള്ള ഫീല്‍ഡ് ട്രിപ്പിനിടെയാണ് കൊതുകിനെ കണ്ടെത്തിയതെന്ന് വെസ്റ്റ് ചൈനയിലെ ഇന്‍സെക്റ്റ് മ്യൂസിയത്തിലെ സംരക്ഷകനായ സുആ ലി പറഞ്ഞു. 

ആദ്യമായി കൊതുകിനെ കണ്ടെത്തുന്നത് 1876 ല്‍ ജപ്പാനില്‍ നിന്നാണ്. സാധാരണ ഹോളോറുസിയ മികാഡോ സ്പീഷ്യസിന്റെ ചിറകിന് എട്ട് സെന്റീമീറ്ററോളമാണ് വലിപ്പം വരുന്നത്. കൊതുകിനെ കണ്ടാല്‍ ഭീകരനായി തോന്നുമെങ്കിലും മറ്റുള്ളവയെപ്പോലെ രക്തദാഹിയല്ല. കുറച്ച് ദിവസങ്ങള്‍ മാത്രം ആയുര്‍ദൈര്‍ഘ്യമുളള ഈ ഭീമന്‍ കൊതുക് പൂന്തേനാണ് പ്രധാനമായും കുടിക്കുന്നത്. 

ലോകത്തില്‍ പതിനായിരക്കണക്കിന് വിഭാഗങ്ങളില്‍പ്പെടുന്ന കൊതുകുകളാണുള്ളത്. ഇതില്‍ 100 വിഭാഗത്തില്‍പ്പെടുന്നവ മാത്രമാണ് രക്തം കുടിക്കുന്നത്. ഇവയാണ് മനുഷ്യന്മാര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നത്. ക്രെയിന്‍ ഫ്‌ളൈ എന്ന പേരും ഇവയ്ക്കുണ്ട്. ശരീര ഭാരം കൂടുതലായതിനാല്‍ വളരെ കുറച്ചു മാത്രമേ ഇവ പറക്കാറുള്ളൂ. ഉള്‍കാടുകളിലാണ് ഇവയെ പ്രധാനമായും കണുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com