ഗോള്‍ഫ് കളിക്കാരനെ ഓടിച്ചിട്ടുപിടിച്ച് വാത്ത; ചിരി പടര്‍ത്തുന്ന ചിത്രങ്ങള്‍ വൈറലാകുന്നു 

ബ്ലിസ്ഫീല്‍ഡ് അത്‌ലറ്റിക്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്
ഗോള്‍ഫ് കളിക്കാരനെ ഓടിച്ചിട്ടുപിടിച്ച് വാത്ത; ചിരി പടര്‍ത്തുന്ന ചിത്രങ്ങള്‍ വൈറലാകുന്നു 

യുഎസിലെ ആഡ്രിയാനില്‍ കൂട്ടുകാര്‍ക്കൊപ്പം ഗോള്‍ഫ് ടൂര്‍ണമെന്റിനെത്തിയതാണ് ഐസക് കൌലിങ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥി. എന്നാല്‍ തന്റെ മത്സരത്തേക്കാളേറെ ഹിറ്റായത് ഐസകിന്റെ മറ്റുചില ചിത്രങ്ങളായിരുന്നു. മൈതാനത്തിലൂടെ നടന്നുനീങ്ങിയ ഐസക്കിനെ വാത്ത ഓടിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലാകുന്ന ചിത്രങ്ങള്‍. 

ബ്ലിസ്ഫീല്‍ഡ് അത്‌ലറ്റിക്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വാത്ത പറക്കുന്നത് കാണാന്‍ മനോഹരമായി തോന്നുമെങ്കിലും സത്യത്തില്‍ അവ ഗോള്‍ഫ് കളിക്കാര്‍ക്ക് നുയുസന്‍സ് ആണെന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്. സംഭവം ഗോള്‍ഫ് കളിക്കാരന് കുഴപ്പമൊന്നും സംഭവിച്ചില്ലെന്നും എന്നാല്‍ ആളുടെ അഭിമാനത്തിന് മുറിവേറ്റെന്നുമാണ് ബ്ലിസ് ഫീല്‍ഡ് അത്‌ലറ്റിക്‌സ് ട്വിറ്ററില്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com