88,000 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ, റെയില്‍വേ രക്ഷിക്കുന്നത് പത്തു ലക്ഷം മരങ്ങളെ!

88,000 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ, റെയില്‍വേ രക്ഷിക്കുന്നത് പത്തു ലക്ഷം മരങ്ങളെ!
88,000 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ, റെയില്‍വേ രക്ഷിക്കുന്നത് പത്തു ലക്ഷം മരങ്ങളെ!

88,000 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള റെയില്‍വേയുടെ തീരുമാനത്തോടെ നാശത്തില്‍നിന്നു രക്ഷ നേടുന്നത് പത്തു ലക്ഷം മരങ്ങള്‍!! റെയില്‍വേയുടെ വന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ 2.37 കോടി ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്കു പരീക്ഷ നടത്താന്‍ വേണ്ടിവരിക ഏഴരക്കോടി പേപ്പര്‍ ഷീറ്റുകള്‍. പരീക്ഷ ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ ഈ കടലാസും അതുണ്ടാക്കുന്നതിനു വേണ്ടിവരുന്ന മരങ്ങളെയുമാണ് ഇന്ത്യന്‍ റെയില്‍വേ രക്ഷിച്ചെടുക്കുന്നത്.

അസിസ്‌റ്റെന്റ് ലോക്കോപൈലറ്റ് മുതല്‍ ട്രാക്മാന്‍, ഗേറ്റ്മാന്‍ തുടങ്ങിയ എല്ലാ തസ്തികകളിലേക്കുമുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുമ്പോള്‍ ധാരാളം പേപ്പറുകളുടെ ഉപയോഗം ലാഭിച്ചെടുക്കാന്‍ സാധിക്കും.

'62000ത്തോളം ഒഴിവുള്ള ട്രാക്ക് ഇന്‍സ്‌പെക്ഷണ്‍ ക്രൂവിലേക്കും 26ത്തിലധികം ഒഴിവുകളുള്ള എന്‍ജിന്‍ െ്രെഡവര്‍, ടെക്‌നീഷന്‍ തുടങ്ങിയ പോസ്റ്റുകളിലേക്കുമായി രണ്ട് കോടിയിലധികം ആളുകളാണ് അപേക്ഷകള്‍ അയച്ചത്. ഇവര്‍ക്കായി 300ഓളം കേന്ദ്രങ്ങളില്‍ വച്ച് ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ നടത്തും. 

'സാധാരണഗതിയില്‍ പരീക്ഷയ്ക്ക് ഒരു ഉദ്യോഗാര്‍ത്ഥിക്ക് നാല് പേപ്പറുകളെങ്കിലും വേണ്ടിവരാറുണ്ട്. അതുകൊണ്ടുതന്നെ റിക്രൂട്ട്‌മെന്റിന്റെ എല്ലാ തലങ്ങളും ഓണ്‍ലൈന്‍ വഴി ആക്കിയതിനാല്‍ പേപ്പറുകളുടെ ഉപയോഗം വലിയ അളവില്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്'- റെയില്‍വേ മന്ത്രാലയത്തിലെ സീനിയര്‍ ഒഫീഷ്യല്‍ പറഞ്ഞു. 

ലോകത്തിലെതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് എന്ന് വിശേഷിപ്പിച്ച ഈ പ്രക്രിയയിലൂടെ 7.5ലക്ഷം പേപ്പറുകള്‍ ലാഭിക്കാന്‍ സാധിക്കുമെന്നും ഇതുവഴി പത്ത് ലക്ഷത്തോളം മരങ്ങളാണ് സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

താല്പര്യമില്ലാത്തവര്‍ ജോലിക്കായി അപേക്ഷിക്കുന്നത് ഒഴിവാക്കാനായി പരീക്ഷാഫീസ് 250രൂപയില്‍ നിന്നും 500രൂപയായി ഉയര്‍ത്തിയിരുന്നു. പരീക്ഷയ്‌ക്കെത്തുന്നവര്‍ക്ക് ഇതില്‍ 400രൂപ തിരിച്ചുനല്‍കുകയും ചെയ്യും. ഇതുവഴി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടും എത്താതിരുന്നവരുടെ എണ്ണം അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാക്കി ചുരുക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com