വീട്ടുകാരുടെ ക്രെഡിറ്റ് കാര്‍ഡുമെടുത്ത് ഓസ്‌ട്രേലിയയില്‍ നിന്നും ബാലി വരെയൊരു സാഹസികയാത്ര: കൗതുകമുണര്‍ത്തി 12 വയസുകാരന്‍

മാര്‍ച്ച് 17നാണ് ബാലിയില്‍ നിന്നും പൊലീസ് കുട്ടിയെ കണ്ടെത്തിയത്.
വീട്ടുകാരുടെ ക്രെഡിറ്റ് കാര്‍ഡുമെടുത്ത് ഓസ്‌ട്രേലിയയില്‍ നിന്നും ബാലി വരെയൊരു സാഹസികയാത്ര: കൗതുകമുണര്‍ത്തി 12 വയസുകാരന്‍

ന്ത്യോനേഷ്യയിലെ ബാലി യാത്രക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ്. പക്ഷേ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന സ്ഥലമാണിതെങ്കിലും വളരെ ചെറിയ കുട്ടികളൊക്കെ അവിടെച്ചെന്നാല്‍ സംഗതി എളുപ്പമാകില്ല. വീട്ടുകാരെയും അധികൃതരെയും ഞെട്ടിച്ച് ഒരു 12കാരന്‍ ബാലി ദ്വീപ് കാണാന്‍ ഇറങ്ങി പുലിവാലു പിടിച്ചിരിക്കുകയാണ്. അതും ഓസ്‌ട്രേലിയയില്‍ നിന്ന്. ഇത്രയും ദൂരം താണ്ടി തന്റെ ഡെസ്റ്റിനേഷനിലെത്താന്‍ പണം വേണമെന്ന് അവനറിയാം. അതുകൊണ്ട് വീട്ടുകാരുടെ ക്രെഡിറ്റ് കാര്‍ഡുമെടുത്താണ് ഈ കുഞ്ഞു സഞ്ചാരി യാത്ര പുറപ്പെട്ടത്.  

മാര്‍ച്ച് 17നാണ് ബാലിയില്‍ നിന്നും പൊലീസ് കുട്ടിയെ കണ്ടെത്തിയത്. വീട്ടുകാരുടെ അടുത്തെത്തിക്കും വരെ അവനം പൊലീസ് തന്നെ സംരക്ഷിക്കുകയായിരുന്നു. ഈ ആണ്‍കുട്ടി ഇത്രയും ദൂരം സഞ്ചിരിച്ച് ബാലിയിലെത്തിയ വിവരമറിഞ്ഞ് ഇവന്റെ വീട്ടുകാര്‍ പോലും അന്താളിച്ച് പോയി.

വീട്ടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സിഡ്‌നിയില്‍ നിന്നാണ് ബാലന്‍ ബാലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. താമസവും മറ്റും ഓണ്‍ലൈന്‍ വഴി തന്നെ ബുക്ക് ചെയ്തു. വ്യക്കിവിവരങ്ങള്‍ കാണിക്കേണ്ട സ്ഥലങ്ങളിലെല്ലാം കുട്ടി തന്റെ സ്‌കൂള്‍ ഐഡി കാര്‍ഡും കാണിച്ചു. എന്തുകൊണ്ട് ഒറ്റയ്ക്ക് വന്നെന്ന് ബാലിയിലെ ഹോട്ടല്‍ അധികൃതരുടെ ചോദ്യത്തിന്, താന്‍ തന്റെ സഹോദരിയെ കാത്ത് നില്‍ക്കുകയാണ് എന്നായിരുന്നു കു്ട്ടി പറഞ്ഞത്.

ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ കുട്ടിയോട് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആരാഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് 12 വയസായി എന്ന് തെളിയിക്കുന്ന സ്റ്റുഡന്റ് ഐഡി കാര്‍ഡും പാസ്‌പോര്‍ട്ട് കൈവശമുണ്ട്. ഒറ്റയ്ക്ക് സാഹസിക യാത്ര ചെയ്യാനാണ് താന്‍ ഉദ്ദേശിക്കുന്നത് എന്നുമാണ് പറഞ്ഞത്. ഇതെല്ലാം കേട്ട് നടുക്കം മാറാതെയിരിക്കുകയാണ് കുട്ടിയുടെ അമ്മ.

ഏതായാലും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ഈ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com