ഇന്‍ഡള്‍ജ്‌ മിസ് ഗ്ലാം വേള്‍ഡ് 2018; ആദ്യ കിരീടം ആര് ചൂടുമെന്നറിയാന്‍ ഇനി രണ്ടുനാള്‍

ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ലോകത്തിലെ 40രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍
ഇന്‍ഡള്‍ജ്‌ മിസ് ഗ്ലാം വേള്‍ഡ് 2018; ആദ്യ കിരീടം ആര് ചൂടുമെന്നറിയാന്‍ ഇനി രണ്ടുനാള്‍

ലോകത്തിലെ സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സഹകരണത്തോടെ പെഗാസസ് സംഘടിപ്പിക്കുന്ന മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ഫിനാലെ പോരാട്ടങ്ങള്‍ക്ക് ഇനി രണ്ടുനാള്‍. ഏപ്രില്‍ 27ന് അങ്കമാലി ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ലോകത്തിലെ 39രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ എത്തികഴിഞ്ഞു. 

നാഷണല്‍ കോസ്റ്റ്യൂം, റെഡ് കോക്ക്‌ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിംഗ് സെക്ഷനുകള്‍ ഏപ്രില്‍ 20മുതല്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്നുവരികയാണ്.  യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയതാണ് ഗ്രൂമിംഗ് സെഷന്‍. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ  പരിശീലകരുടെ നേതൃത്വത്തിലാണ് ഗ്രൂമിംഗ് സെഷനുകള്‍ പുരോഗമിക്കുന്നത്.  മോഡലിംഗ് രംഗത്തെ പ്രമുഖരായ അഞ്ജലി റൂത്ത്, അലീഷ റൂത്ത്, വാലന്റീന മിശ്ര ( മിസിസ് ഏഷ്യ ഇന്ത്യ ഇന്റര്‍നാഷണല്‍), സുദക്ഷിണ തമ്പി ( യോഗ ട്രെയിനര്‍), സമീര്‍ ഖാന്‍ (കൊറിയോഗ്രാഫര്‍) എന്നിവരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. 

മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഡോ. അജിത് രവിയുടെ നേതൃത്വത്തിലുള്ള പെഗാസസ് മിസ് ഗ്ലാം വേള്‍ഡിലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്. ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ് എന്നിവരാണ് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

മലയാളിയായ എലീന കാതറിന്‍ അമോണാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് ഗ്ലാം വേദിയില്‍ എത്തുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ നിശ്ചയിക്കുന്ന വിജയിക്ക് 3.5ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണറപ്പിന് 2.5 ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 1.5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്.

എലീന കാതറിന്‍ അമോണ്‍ (ഇന്ത്യ)
എലീന കാതറിന്‍ അമോണ്‍ (ഇന്ത്യ)

മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റ്, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് കണ്‍ജീനിയാലിറ്റി, മിസ് സോഷ്യല്‍ മീഡിയ, മിസ് ഫിറ്റ്‌നസ്, ബെസ്റ്റ് നാഷണല്‍ കോസ്റ്റിയൂം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com