ഇന്‍ഡള്‍ജ്‌ മിസ് ഗ്ലാം വേള്‍ഡ് 2018; ടാലന്റ് റൗണ്ടില്‍ സുന്ദരിമാരില്‍ കൂടുതലും നര്‍ത്തകര്‍ 

ലോകത്തിലെ 40രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ടാലന്റ് റൗണ്ട് പോരാട്ടങ്ങള്‍ ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ അരങ്ങേറി
ഇന്‍ഡള്‍ജ്‌ മിസ് ഗ്ലാം വേള്‍ഡ് 2018; ടാലന്റ് റൗണ്ടില്‍ സുന്ദരിമാരില്‍ കൂടുതലും നര്‍ത്തകര്‍ 

സൗന്ദര്യമത്സരവേദികളില്‍ ടൈറ്റില്‍ ജയങ്ങളോളം തന്നെ പ്രാധാന്യമുള്ളവയാണ് സബ്‌ടൈറ്റില്‍ വിജയങ്ങളും. മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റ്, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ഫോട്ടോജനിക്, മിസ് കണ്‍ജീനിയാലിറ്റി എന്നിങ്ങനെ നീളുന്ന സബ്‌ടൈറ്റിലുകളില്‍ മത്സരാര്‍ത്ഥികളുടെ കഴിവുകളെ വിധികര്‍ത്താക്കള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ടാലന്റ് റൗണ്ട് നല്‍കുന്നത്. ഫിനാലെയ്ക്ക് മുമ്പ് നടക്കുന്ന ഗ്രൂമിംഗ് സെഷനുകളിലാണ് ഈ സബ്‌ടൈറ്റിലുകള്‍ നിശ്ചയിക്കപ്പെടുന്നത്.  

സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ലോകത്തിലെ 40രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ടാലന്റ് റൗണ്ട് പോരാട്ടങ്ങള്‍ ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ അരങ്ങേറി. മത്സരവേദിയിലെത്തിയ സുന്ദരിമാരില്‍ കൂടുതലും നര്‍ത്തകരായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. വ്യത്യസ്തതരം നൃത്തരൂപങ്ങള്‍ അവതരിപ്പിച്ച് ഭൂരിഭാഗം പേരും വേദിയില്‍ എത്തിയപ്പോള്‍ സംഗീതവും ചിത്രരചനയുമൊക്കെയായി മറ്റു മത്സരാര്‍ത്ഥികളും വേദി കീഴടക്കി. വാദ്യോപകരണങ്ങളില്‍ പ്രാവീണ്യം കാട്ടിയവരും മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ടാലന്റ് റൗണ്ടിനെ മികവുറ്റതാക്കി. 

സ്വന്തം രാജ്യത്തെ തനത് നൃത്തരൂപങ്ങള്‍ വേദിയിലെത്തിച്ച് ചിലര്‍ കൈയ്യടി നേടിയപ്പോള്‍ ബലി ഡാന്‍സും സെമിക്ലാസിക്കല്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളുമായി മറ്റുള്ളവരും കനത്ത മത്സരം സൃഷ്ടിച്ചു. നൃത്തതിലൂടെ പ്രണയകഥ പറഞ്ഞുപോയപ്പോള്‍ ചിത്രരചന വേദിയിലെത്തിച്ച മത്സരാര്‍ത്ഥിയുടെ ക്യാന്‍വാസില്‍ വിരിഞ്ഞത് ഒരു സ്ത്രീരൂപമായിരുന്നു. ബോളിവുഡ് ഗാനത്തിന് ചുവടുവച്ചാണ് ഇന്ത്യന്‍ സുന്ദരി എലീന കാതറിന്‍ അമോണ്‍ ടാലന്റ് റൗണ്ടില്‍ വേദിയിലെത്തിയത്. 

നൃത്തപ്രതിഭകള്‍ക്കൊപ്പം തന്നെ സുന്ദരിമാരില്‍ ഗായകരും കനത്ത മത്സരം സൃഷ്ടിച്ചു. ഗായകര്‍ വേദിയിലെത്തിയപ്പോള്‍ അത് വിവിധ ഭാഷകളുടെ സംഗമം തന്നെയായിരുന്നു. വ്യത്യസ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മെഡ്‌ലെയാണ് പലരും അവതരിപ്പിച്ചത്. 

ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സഹകരണത്തോടെ പെഗാസസാണ് മിസ് ഗ്ലാം വേള്‍ഡ് 2018 സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ ഫിനാലെ പോരാട്ടങ്ങള്‍ ഏപ്രില്‍ 27ന് കൊച്ചിയിലെ ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് അരങ്ങേറുക. 

ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ നിശ്ചയിക്കുന്ന വിജയിക്ക് 3.5ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണറപ്പിന് 2.5 ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 1.5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്.

മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഡോ. അജിത് രവിയുടെ നേതൃത്വത്തിലുള്ള പെഗാസസ് മിസ് ഗ്ലാം വേള്‍ഡിലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്. ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ് എന്നിവരാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com