കുരങ്ങിനെ വെള്ളത്തിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചതാണ്; കുരങ്ങിന്റെ പ്രതികരണം രൂക്ഷമായി പോയി

ജലാശയത്തിന്റെ മതില്‍ക്കെട്ടിന് മുകളിലിരിക്കുന്ന കുരങ്ങിനെ വെള്ളത്തിലേക്ക് തള്ളിയിടാനായിരുന്നു ഒരു ടൂറിസ്റ്റിന്റെ ശ്രമം
കുരങ്ങിനെ വെള്ളത്തിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചതാണ്; കുരങ്ങിന്റെ പ്രതികരണം രൂക്ഷമായി പോയി

മനുഷ്യരെ മാത്രമല്ല, വെറുതെ മൃഗങ്ങളേയും പ്രകോപിപ്പിക്കാന്‍ പോവരുത്. പോയാലോ? തീരെ സന്തോഷകരമായിരിക്കില്ല പ്രത്യാഘാതം എന്ന് ഓര്‍മിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ഒരു ജലാശയത്തിന്റെ മതില്‍ക്കെട്ടിന് മുകളിലിരിക്കുന്ന കുരങ്ങിനെ വെള്ളത്തിലേക്ക് തള്ളിയിടാനായിരുന്നു ഒരു ടൂറിസ്റ്റിന്റെ ശ്രമം. പക്ഷേ സംഗതി വിജയിച്ചില്ലെന്ന് മാത്രമല്ല, കുരങ്ങുകളുടെ കൂട്ട ആക്രമണത്തിന് അടുത്തേക്ക് വരെ എത്തി അത്. 

ചൈനയിലെ ദേഹുവാ കൗണ്ടിയിലെ ടെമ്പിളിലാണ് സംഭവം. ജലാശയത്തിലേക്ക് പുറം തിരിഞ്ഞ് ഇരിക്കുകയാണ് കുരങ്ങ്. പുറകിലൂടെ പതുങ്ങി ചെന്ന് കുരങ്ങിനെ തള്ളിയിടുകയായിരുന്നു ആ ടൂറിസ്റ്റിന്റെ ലക്ഷ്യം. എന്നാല്‍ തള്ളിയിട്ട് സെക്കന്റുകള്‍ക്കുള്ളില്‍ താഴെ നിന്നും ചാടിയെത്തി കുരങ്ങ് ആ ടൂറിസ്റ്റിനെ ഓടിച്ചിട്ടു. 

ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായ മറ്റൊരു കുരങ്ങ് കൂടി അയാളെ ആക്രമിക്കുന്നതിനായി എത്തി. സ്ഥലത്തുണ്ടായിരുന്ന മറ്റ് സഞ്ചാരികളുടെ ഇടപെടലിനെ തുടര്‍ന്ന് ഗുരുതരപരുക്കുകളില്ലാതെ അയാള്‍ രക്ഷപ്പെട്ടു. കുരങ്ങിന്റെ മാന്തലില്‍ കൈകളില്‍ അയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com