ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: കിരീടമണിയിക്കാന്‍ എത്തുന്നത് ഇഷ തല്‍വാര്‍ 

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ പ്രിലിമനറി റൗണ്ട് ഇന്നലെ പൂര്‍ത്തിയായി. മലയാളിയായ എലീന കാതറിന്‍ അമോണാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് ഗ്ലാം വേദിയില്‍ എത്തുന്നത്
ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: കിരീടമണിയിക്കാന്‍ എത്തുന്നത് ഇഷ തല്‍വാര്‍ 

സ്‌ട്രേലിയ, റഷ്യ, ഫ്രാന്‍സ്, സൗത്ത് കൊറിയ, ചൈന, മെക്‌സിക്കോ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി 39രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ വിജയിയെ കിരീടമണിയിക്കാന്‍ എത്തുന്നത് പ്രമുഖ ചലച്ചിത്ര താരം ഇഷ തല്‍വാര്‍. മോഡലിംഗിലൂടെ അഭിനയരംഗത്തേക്കെത്തിയ ഇഷ തട്ടത്തിന്‍ മറയത്ത് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകമനസുകളില്‍ ഇടം നേടിയിരുന്നു. ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സഹകരണത്തോടെ പെഗാസസാണ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018 സംഘടിപ്പിക്കുന്നത്.

മൂന്ന് ഘട്ടങ്ങളായി നടക്കുന്ന മത്സരത്തില്‍ പ്രിലിമിനറി റൗണ്ടുകള്‍ വിജയിച്ചെത്തുന്ന 15 പേരാണ് രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുക. ഇതില്‍ നിന്ന് എട്ട് പേര്‍ ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കും. മത്സരത്തിലെ പ്രിലിമിനറി റൗണ്ടുകള്‍ ഗ്രൂമിംഗ് സെഷന് ശേഷമാണ് നടത്തപ്പെടുക. ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ പ്രിലിമനറി റൗണ്ട് ഇന്നലെ പൂര്‍ത്തിയായി. ഇതില്‍ നിന്ന് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്ന് വൈകുനേരം ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഗ്രാന്റ് ഇവന്റിലാണ് പ്രഖ്യാപിക്കുക. പിന്നീടുള്ള രണ്ട് റൗണ്ടുകളും ഫിനാലെ വേദിയിലാണ് അരങ്ങേറുക. 

മലയാളിയായ എലീന കാതറിന്‍ അമോണാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് ഗ്ലാം വേദിയില്‍ എത്തുന്നത്. 2015ല്‍ മിസ് സൗത്ത് ഇന്ത്യ വിജയിച്ചതും കേരളത്തെ പ്രതിനിധീകരിച്ച് മിസ് ദിവ 2015ല്‍ മത്സരിച്ചതുമാണ് എലീനയ്ക്ക് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ലേക്ക് വാതില്‍ തുറന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ നിശ്ചയിക്കുന്ന വിജയിക്ക് 3.5ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണറപ്പിന് 2.5 ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 1.5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 

നാഷണല്‍ കോസ്റ്റ്യൂം, റെഡ് കോക്ക്‌ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തില്‍ മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റ്, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് കണ്‍ജീനിയാലിറ്റി, മിസ് സോഷ്യല്‍ മീഡിയ, മിസ് ഫിറ്റ്‌നസ്, ബെസ്റ്റ് നാഷണല്‍ കോസ്റ്റിയൂം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.

വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മിസ് വ്യൂവേഴ്‌സ് ചോയ്‌സിനായുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകുനേരം അഞ്ച് മണി വരെയാണ് വോട്ടിംഗ് സമയം നിശ്ചയിച്ചിട്ടുള്ളത്. വിയറ്റ്‌നാമില്‍ നിന്നുള്ള മത്സരാര്‍ത്ഥി എന്‍ഗോക് ഹാന്‍ ഫാനാണ് മിസ് വ്യൂവേഴ്‌സ് ചോയ്‌സില്‍ ഒന്നാം സ്ഥാനത്തുള്ളത്. പതിനായിരത്തിലധികം വോട്ടുകള്‍ എന്‍ഗോക് ഹാന്‍ ഫാന്‍ ഇതിനോടകം നേടികഴിഞ്ഞു. റൊമാനിയയില്‍ നിന്നെത്തിയിട്ടുള്ള റമോണ മരിയയാണ് രണ്ടാം സ്ഥാനത്ത്. ബുള്‍ജേരിയയില്‍ നിന്നുള്ള മത്സരാര്‍ത്ഥി മൂന്നാം സ്ഥാനത്തും മലേഷ്യന്‍ സുന്ദരി താന്‍ലാക്‌സ്യുമി മഹേന്‍ന്തിരന്‍ റായര്‍ നിലവില്‍ നാലാമതുമാണുള്ളത്. ഇന്ത്യന്‍ മത്സരാര്‍ത്ഥി എലീന അഞ്ചാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 

മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഡോ. അജിത് രവിയുടെ നേതൃത്വത്തിലുള്ള പെഗാസസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്. ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ് എന്നിവരാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com