മദ്യത്തിനോട് നോ പറയുമ്പോള്‍ മറവിരോഗത്തിന് അടിമയാകുമോ? 

മദ്യത്തിനോട് നോ പറയുമ്പോള്‍ മറവിരോഗത്തിന് അടിമയാകുമോ? 

മദ്യപാനത്തില്‍ നിന്ന് അകലം പാലിക്കുന്നവരില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

ദ്യപാനത്തില്‍ നിന്ന് അകലം പാലിക്കുന്നവരില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം. 35നും 55നും ഇടയില്‍ പ്രായമുള്ള ഒന്‍പതിനായിരത്തോളം ആളുകളില്‍ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് ഈ പുതിയ കണ്ടെത്തല്‍. 23വര്‍ഷത്തോളം നടത്തിയ നിരീക്ഷണത്തിനൊടുവില്‍ ആരോഗ്യ രംഗത്തുനിന്ന് 397 മറവിരോഗ കേസുകള്‍ കണ്ടെത്തുകയും ചെയ്തു. 

ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ലഹരിപദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കുന്നവരില്‍ മറവിരോഗ സാധ്യത കൂടുതലെന്ന് പരാമര്‍ശിച്ചിട്ടുള്ളത്. ഇത്തരം ആളുകളില്‍ മറവിരോഗത്തിനുള്ള സാധ്യത 45ശതമാനം അധികമാണെന്നാണ് പഠനത്തില്‍ പറയുന്നത്. ആഴ്ചയില്‍ 14യൂണിറ്റുപോലും മദ്യം ഉപയോഗിക്കാത്തവരാണ് ഇത്തരത്തിലൊരു രോഗാവസ്ഥയിലേക്ക് കടക്കുന്നതെന്ന് പഠനം ചൂണ്ടികാട്ടുന്നു. 

ആഴ്ചയില്‍ 14യൂണിറ്റിലധികം മദ്യം ശീലമാക്കിയവരില്‍ മറവിരോഗ സാധ്യത 17ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ അമിത മദ്യപാനികളുടെ കാര്യം ഇതില്‍ നിന്ന് വ്യത്യസ്തമാണെന്നും പഠനം പറയുന്നു.ഒരു പ്രത്യേക പ്രായവിഭാഗത്തിലാണ് ഇപ്പോള്‍ പഠനം നടത്തിയിട്ടുള്ളതെന്നും കൂടുതല്‍ വിശദമായ പഠനം നടത്തുന്നതുവഴി മദ്യപാനവും മറവിരോഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാകുമെന്നും ഗവേഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com