പെരുമഴയില്‍ ഉണങ്ങി, പച്ചകെട്ടു; ആല്‍മരത്തെ അവര്‍ മരിക്കാന്‍ വിട്ടില്ല, ചികിത്സയിലൂടെ പുതുനാമ്പുകള്‍

കര്‍ക്കിടക മാസത്തില്‍ മൂന്നാഴ്ച്ചത്തെ പരിചരണത്തിലൂടെ ആല്‍മരത്തെ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍.
പെരുമഴയില്‍ ഉണങ്ങി, പച്ചകെട്ടു; ആല്‍മരത്തെ അവര്‍ മരിക്കാന്‍ വിട്ടില്ല, ചികിത്സയിലൂടെ പുതുനാമ്പുകള്‍

പുല്ലിനും പൂവിനുമെല്ലാം ജീവനുണ്ട്. പക്ഷേ, ജീവനുണ്ടെന്ന് കരുതി അവയ്ക്ക് രോഗം വന്നാല്‍ മനുഷ്യനെപ്പോലെ ചികിത്സിക്കുന്നതൊക്കെ പുതുമയുള്ള കാര്യങ്ങളാണ്. ഇവിടെ ഫംഗസ് രോഗം ബാധിച്ച് അപകടാവസ്ഥയിലായ കൊല്ലം ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പള്ളിവേട്ട ആലിനാണ് അടിയന്തിര ചികിത്സ നല്‍കിയിരിക്കുന്നത്. ക്ഷേത്രകമ്മിറ്റിയാണ് മരത്തിന് ചികില്‍സ തുടങ്ങിയത്. 

കര്‍ക്കിടക മാസത്തില്‍ മൂന്നാഴ്ച്ചത്തെ പരിചരണത്തിലൂടെ ആല്‍മരത്തെ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി പള്ളിവേട്ട നടക്കുന്നത് ഈ ആല്‍ച്ചുവട്ടിലാണ്. ഫംഗസ്  ബാധിച്ചതോടെ അല്‍മരം ഉണങ്ങിത്തുടങ്ങി. ഇതിനിടയില്‍ പ്രതീക്ഷയ്ക്ക് വകവച്ച് അങ്ങിങ്ങ് പുതുനാമ്പ് കിളിര്‍ത്തു. ഇതോടെ ക്ഷേത്രകമ്മിറ്റിക്കാര്‍ക്കും പ്രതീക്ഷയായി. എങ്ങനെയെങ്കിലും ആല്‍മരത്തെ വീണ്ടെടുക്കണമെ്ന്നാണ് എല്ലാവരുടെയും ആഗ്രഹം.

കാര്‍ഷിക സര്‍വകലാശാലയുടേയും അഗ്രികള്‍ചറര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയുടേയും സഹായം തേടി. അധികം വൈകാതെ ചികില്‍സ തുടങ്ങിയ വിദഗ്ധര്‍ ഉറപ്പിച്ചു പറഞ്ഞു. രോഗം മാറുമെന്ന്. ക്ഷേത്ര ഉപദേശക സമിതിയാണ് ആല്‍മരത്തിന്റെ ചികില്‍സാ ചെലവു വഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com