ഉള്‍ക്കടലില്‍ ഫോട്ടോയെടുക്കുന്നതിനിടെ യുവാവിനെ സ്രാവ് ആക്രമിച്ചു: ഭയപ്പെടുത്തുന്ന വീഡിയോ

സ്രാവ് വളരെ അപകടകാരിയായ ജലജീവിയാണെന്നും അത് മനുഷ്യനെ ആക്രമിക്കുമെന്നും എല്ലാവര്‍ക്കുമറിയാം.
ഉള്‍ക്കടലില്‍ ഫോട്ടോയെടുക്കുന്നതിനിടെ യുവാവിനെ സ്രാവ് ആക്രമിച്ചു: ഭയപ്പെടുത്തുന്ന വീഡിയോ

സ്രാവ് വളരെ അപകടകാരിയായ ജലജീവിയാണെന്നും അത് മനുഷ്യനെ ആക്രമിക്കുമെന്നും എല്ലാവര്‍ക്കുമറിയാം. മനുഷ്യമാംസം ഏറെ ഇഷ്ടപ്പെടുന്ന ഈ ജീവിയെ ആളുകള്‍ അല്‍പം ഭീതിയോടെയല്ലാതെ നോക്കിക്കാണാറില്ല. സ്രാവ് ആളുകളെ ആക്രമിച്ച സംഭവഭങ്ങള്‍ ധാരാളം ഉണ്ടായിട്ടുമുണ്ട്. 

അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോയാണ് ഇവിടെയിപ്പോള്‍ വൈറലായിരിക്കുന്നത്. കടലിനടിയിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉള്‍ക്കടലില്‍ പോയ സംഘത്തിലെ ഒരാളെയാണ് സ്രാവ് ആക്രമിക്കാന്‍ ശ്രമിച്ചത്. ബോട്ടില്‍ നിന്നും കടലിന്റെ സമാന്തരമായി ഉയര്‍ന്ന് നില്‍ക്കുന്ന ഒരു തണ്ടിലാണ് യുവാവ് നിന്നിരുന്നത്. അപ്രതീക്ഷിതമായി വന്ന സ്രാവ് യുവാവിന്റെ കാലില്‍ കടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭാഗ്യത്തിന് കടി വീണില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com