ബുദ്ധിശക്തിയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം ;  ഐക്യു പരീക്ഷയില്‍ ഈ നാല്‍പത്തിമൂന്നുകാരന്റെ സ്‌കോര്‍ കേട്ടാല്‍ ഞെട്ടും! 

ഐക്യു പരീക്ഷയില്‍ 130 സ്‌കോര്‍ കടന്നത് വെറും രണ്ടേ രണ്ട് ശതമാനം ആളുകള്‍ മാത്രമാണ് എന്നറിയുമ്പോഴാണ് അമിതിനെ നോക്കി അമ്പട കേമാ എന്ന്
ബുദ്ധിശക്തിയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം ;  ഐക്യു പരീക്ഷയില്‍ ഈ നാല്‍പത്തിമൂന്നുകാരന്റെ സ്‌കോര്‍ കേട്ടാല്‍ ഞെട്ടും! 

ന്യൂയോര്‍ക്ക്:  ഐക്യുവില്‍ ലോകത്തിന്റെ നെറുകയിലിപ്പോള്‍ ഒരിന്ത്യാക്കാരനാണുള്ളത്.അമിത് സഹായിയെന്ന കൊല്‍ക്കത്തക്കാരന്‍. ഐടി പ്രൊഫഷണലായ അമിത് 148 പോയിന്റാണ് ഐക്യു ടെസ്റ്റില്‍ സ്വന്തമാക്കിയത്. ഐക്യു പരീക്ഷയില്‍ 130 സ്‌കോര്‍ കടന്നത് വെറും രണ്ടേ രണ്ട് ശതമാനം ആളുകള്‍ മാത്രമാണ് എന്നറിയുമ്പോഴാണ് അമിതിനെ നോക്കി അമ്പട കേമാ എന്ന് ലോകം മുഴുവന്‍ അത്ഭുതം കൂറുന്നത്.

ടെസ്റ്റില്‍ സ്‌കോറും ഒരാളുടെ ബുദ്ധിശക്തിയുമായി കാര്യമൊന്നുമില്ലെന്നാണ് നേട്ടത്തിന്റെ കൊടുമുടിയിലിരുന്ന് അമിത് പറയുന്നു. ഇതൊരു ടെസ്റ്റിന്റെ സ്‌കോര്‍ മാത്രമല്ലേ, ആര്‍ക്ക് വേണമെങ്കിലും എന്നെ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും, പ്രത്യേകിച്ചും ഇന്ത്യക്കാര്‍ക്ക് എന്നാണ് ഈ ബുദ്ധിരാക്ഷസന്റെ അഭിപ്രായം. കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവും ഏകാഗ്രമായ മനസ്സും ഇന്ത്യക്കാര്‍ക്ക് കുറച്ചധികം കൂടുതലാണ് എന്നും അമിത് വെളിപ്പെടുത്തി.

 യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പരീക്ഷ സംഘടിപ്പിച്ച ഐക്യു വേള്‍ഡ് എല്‍എല്‍സി. 130 ന് മുകളില്‍ സ്‌കോര്‍ ചെയ്തത് വെറും രണ്ടേ രണ്ട് ശതമാനം പേരാണ്.  കഴിഞ്ഞ വര്‍ഷമാണ് മെന്‍സ ഐക്യു ടെസ്റ്റില്‍ ഐന്‍സ്‌റ്റൈനെയും സ്റ്റീഫന്‍ ഹോക്കിങ്‌സിനെയും കടത്തിവെട്ടി ഇന്ത്യന്‍ വംശജനായ പതിനൊന്നുകാരന്‍ ലോകത്തെ ഞെട്ടിച്ചത് കഴിഞ്ഞ ജൂണിലാണ്. ഉയര്‍ന്ന ഐക്യു നിലവാരം പ്രകടിപ്പിച്ച ഇന്ത്യക്കാരുടെ കണക്കെടുക്കാന്‍ പോയാല്‍ അമത് സഹായിയുടെ വാദം ഏറെക്കുറെ ശരിയാണെന്ന് കരുതേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com