പട്ടിയേയും പൂച്ചയേയുമൊക്കെ അടുത്ത സുഹൃത്തായി കൂടെ കൂട്ടുന്നത് സാധാരണയാണ്. എന്നാല്‍ ഒരു മനുഷ്യര്‍ അടുക്കാന്‍ ഭയക്കുന്ന ചീങ്കണ്ണിയെ ബെസ്റ്റ് ഫ്രണ്ടും സ്വീറ്റ് ഹാര്‍ട്ടുമൊക്കെയാക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ടെക്‌സാസിലെ ഒരു പെണ്‍കുട്ടി അവളുടെ ബിരുദദാനച്ചടങ്ങ് സ്വീറ്റ് ഫ്രണ്ടായ ചീങ്കണ്ണിക്കൊപ്പം ആഘോഷിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചീങ്കണ്ണിക്കൊപ്പമുള്ള തന്റെ ആഘോഷം പോസ്റ്റ് ചെയ്തതോടെ വലിയ താരമായിരിക്കുകയാണ് മെകന്‍സിയ നോളണ്ട് എന്ന പെണ്‍കുട്ടി.
ടെക്‌സ എന്ന തന്റെ പ്രിയപ്പെട്ട സുഹൃത്തിനൊപ്പം നില്‍ക്കുന്ന മെകന്‍സിയയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിങ്ങളുടേത് പോലുള്ള സാധാരണ ബാരുദദാനചടങ്ങ് അല്ല ഇത് എന്ന ക്യാപ്ഷനിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചീങ്കണ്ണിയുടേയും മുതലകളുടേയും ആവാസകേന്ദ്രമായ വന്യജീവി കേന്ദ്രത്തിലേക്കാണ് ബിരുദം നേടിയ ശേഷം അവള്‍ പോയത്.
ടെക്‌സാസിലെ എ ആന്‍ഡ് എം യൂണിവേഴിസിറ്റിയില്‍ നിന്ന് വൈല്‍ഡ് ലൈഫ് ആന്‍ഡ് ഫിഷറീസ് വിഷയത്തിലാണ് നോളണ്ട് ബിരുദം നേടിയത്. ടെക്‌സുമായി വളരെ അടുത്ത ബന്ധമാണ് മകെന്‍സിയയ്ക്കുള്ളത്. വിളിക്കുന്നതുകേട്ട് അടുത്തേക്ക് വരികയും തലഉയര്‍ത്തി മകെന്‍സിയയുടെ കൈയില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ