24 മണിക്കൂര്‍ അവിടെ ഒരു വര്‍ഷം ! ഭൂമിയോളം പോന്ന 16 ഗ്രഹങ്ങള്‍; സൗരയൂഥത്തിന് പുറത്ത് 45 പുതിയ ഗ്രഹങ്ങളെ കണ്ടെത്തി ശാസ്ത്രലോകം

നാസയുടെ കെപ്ലറില്‍ നിന്നും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഗയ്യയില്‍ നിന്നുമാണ് പുത്തന്‍ ഗ്രഹങ്ങളെ കുറിച്ചുള്ള വിവരം ലഭിച്ചിരിക്കുന്നത്.
24 മണിക്കൂര്‍ അവിടെ ഒരു വര്‍ഷം ! ഭൂമിയോളം പോന്ന 16 ഗ്രഹങ്ങള്‍; സൗരയൂഥത്തിന് പുറത്ത് 45 പുതിയ ഗ്രഹങ്ങളെ കണ്ടെത്തി ശാസ്ത്രലോകം

സൂര്യോദയം മുതല്‍ 24 മണിക്കൂര്‍ നമ്മളിവിടെ ഭൂമിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു വര്‍ഷത്തെ സമയം പിന്നിടുന്ന നാല് ഗ്രഹങ്ങള്‍ ഉള്‍പ്പടെ 45 പുതിയ ഗ്രഹങ്ങളെയാണ് നാസ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ കെപ്ലറില്‍ നിന്നും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഗയ്യയില്‍ നിന്നുമാണ് പുത്തന്‍ ഗ്രഹങ്ങളെ കുറിച്ചുള്ള വിവരം ലഭിച്ചിരിക്കുന്നത്.

പുതിയതായി കണ്ടെത്തിയതില്‍ 16 ഗ്രഹങ്ങള്‍ ഭൂമിയോളം വലിപ്പമുള്ളവയാണ്. ഒരെണ്ണം ശുക്രനെ പോലെയാണ് ഇരിക്കുന്നതെന്നും ശാസ്ത്രസംഘം പറയുന്നു. 

പുതിയ കണ്ടെത്തലോടെ സൗരയൂഥത്തിന് പുറത്ത് ഇനിയും ഒട്ടനവധി കുഞ്ഞന്‍ ഗ്രഹങ്ങള്‍ മറഞ്ഞിരിപ്പുണ്ട് എന്ന വിവരമാണ് പുറത്ത് വരുന്നത്. കെപ്ലറില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ വിലയിരുത്തുന്നതോടെ സൗരയൂഥത്തെ കുറിച്ചുള്ള വിശാലമായ പഠനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

കുഞ്ഞന്‍ ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്നും ഭൂമിയിലെങ്ങനെ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുണ്ടായി എന്നും കൂടുതല്‍ പഠനങ്ങളിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നം പ്രതീക്ഷിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com