കൈയില്‍ പണമുണ്ടെങ്കില്‍ മാത്രം പ്രേമിച്ചാല്‍ മതി; ഒളിച്ചോടി വിവാഹം കഴിക്കണമെങ്കില്‍ വേണം മൂന്ന് ലക്ഷം രൂപ

ഒളിച്ചോടി വിവാഹം കഴിക്കാനൊരുങ്ങുന്ന പുരുഷന് പെണ്ണിനെ നോക്കാനുള്ള സാമ്പത്തികമുണ്ടോയെന്ന് തെളിയിച്ചാല്‍ മാത്രമേ ഇനി ഒരുമിച്ചുള്ള ജീവിതം സാധ്യമാകു
കൈയില്‍ പണമുണ്ടെങ്കില്‍ മാത്രം പ്രേമിച്ചാല്‍ മതി; ഒളിച്ചോടി വിവാഹം കഴിക്കണമെങ്കില്‍ വേണം മൂന്ന് ലക്ഷം രൂപ

ചണ്ഡീഗഡ്: പ്രേമവും ഒളിച്ചോട്ടവും വിവാഹവുമെല്ലാം നാട്ടില്‍ സര്‍വ സാധാരണമാണ്. പ്രേമം മൂത്ത് വീട്ടുകാര്‍ യോജിച്ച് വിവാഹം നടക്കില്ല എന്ന തോന്നുമ്പോഴാണ് ഒരാവേശത്തില്‍ പെണ്ണിനേയും വിളിച്ചോണ്ട് മിക്ക ആണുങ്ങളും എങ്ങോട്ടെന്നില്ലാതെ പോകുന്നത്. ഈ ഘട്ടങ്ങളില്‍ വിചാരത്തിന് പകരം വികാരമാണ് മനുഷ്യനെ പ്രത്യേകിച്ച് പുരുഷനെ കീഴ്‌പ്പെടുത്തുന്നത്. പ്രേമിച്ച പെണ്ണിനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു വരിക എന്നത് ആണത്തമായേ അപ്പോള്‍ തോന്നു. സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ നെഞ്ചുവിരിച്ചു നിന്നവന്‍ തുടങ്ങിയ പട്ടങ്ങളും ചാര്‍ത്തിക്കിട്ടും. എന്നാല്‍ ഇനി അങ്ങനെയൊരു ചിന്ത വേണ്ട എന്ന് ഈ കോടതി വിധി പറയും. 

ഒളിച്ചോടി വിവാഹം കഴിക്കാനൊരുങ്ങുന്ന പുരുഷന് പെണ്ണിനെ നോക്കാനുള്ള സാമ്പത്തികമുണ്ടോയെന്ന് തെളിയിച്ചാല്‍ മാത്രമേ ഇനി ഒരുമിച്ചുള്ള ജീവിതം സാധ്യമാകു. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്. ചുരുക്കത്തില്‍ പ്രേമിച്ച് ഒളിച്ചോടി ജീവിതം തുടങ്ങാനിരിക്കുന്ന വ്യക്തിയുടെ കൈയില്‍ കാശ് വേണമെന്ന് ചരുക്കം.

ഭാര്യയാകാന്‍ പോകുന്ന കുട്ടിയുടെ പേരില്‍ 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം വരെ ഫിക്‌സഡ് ഡപ്പോസിറ്റ് ബാങ്കില്‍ തുടങ്ങണം. 

ഒളിച്ചോടി വിവാഹം കഴിച്ച് ജീവിതം തുടങ്ങിയ പല നവ ദമ്പതികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച് ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി.ബി ബജന്‍തരി അധ്യക്ഷനായ സംഗിള്‍ ബഞ്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 27ന് ശേഷം ഇത്തരത്തിലുള്ള നാല് കേസുകളാണ് വാദത്തിനെടുത്തത്.

ഒളിച്ചോടി പോയി വിവാഹം കഴിച്ച് ഒരുമിച്ച ജീവിതം ആരംഭിക്കുന്ന ദമ്പതികളില്‍ പലര്‍ക്കും സ്വന്തം കുടുംബക്കാരില്‍ നിന്ന് വധ ഭീഷണിയടക്കം ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി നിരവധി പേര്‍ ദിനംപ്രതി പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്തുന്നുണ്ടൈന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ മിക്കതും വ്യത്യസ്ത മത വിഭാഗങ്ങളില്‍ പെട്ടവരോ വ്യത്യസ്ത ആചാര രീതികള്‍ പിന്തുടരുന്നവരോ ആയിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com