വിവാഹത്തിന് മാതാപിതാക്കള്‍ സമ്മതിച്ചില്ല;ക്ഷേത്രത്തില്‍ നിന്ന് താലികെട്ടുന്നത് ഫെയ്‌സ്ബുക്ക് ലൈവിട്ട് കമിതാക്കള്‍ 

ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമിച്ച് വിവാഹം നടത്തി തരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ അവരാരും ഞങ്ങളുടെ വികാരത്തെ മാനിച്ചില്ല. അതിനാല്‍ ഇതല്ലാതെ ഞങ്ങള്‍ക്ക് മറ്റുമാര്‍ഗമില്ലായിരുന്നു
വിവാഹത്തിന് മാതാപിതാക്കള്‍ സമ്മതിച്ചില്ല;ക്ഷേത്രത്തില്‍ നിന്ന് താലികെട്ടുന്നത് ഫെയ്‌സ്ബുക്ക് ലൈവിട്ട് കമിതാക്കള്‍ 

ബംഗളൂരു: പ്രണയവിവാഹത്തിന് മാതാപിതാക്കള്‍ എതിര് നിന്നപ്പോള്‍ മധുരപ്രതികാരവുമായി കമിതാക്കള്‍. വിവാഹചടങ്ങുകള്‍ ലൈവ് സ്ട്രീം ചെയ്ത് കൊണ്ട് കമിതാക്കളുടെ പ്രതിഷേധം. കര്‍ണാടകയിലെ തുംകുരു ജില്ലയിലെ മധുഗിരി സ്വദേശികളായ കിരണ്‍ കുമാറും അഞ്ജനയുമാണ് വിവാഹചടങ്ങുകള്‍ ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തത്.  ഹെസാര്‍ഗട്ടയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. 

ബികോം രണ്ടാംവര്‍ഷം വിദ്യാര്‍ഥിനിയായ അഞ്ജനയും ബിസിനസുകാരനായ കിരണ്‍ കുമാറും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. തങ്ങള്‍ക്ക് പിരിയാനാകില്ലെന്നും വിവാഹം നടത്തിതരണമെന്നും ഇവര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് കിരണ്‍ കുമാറും അഞ്ജനയുയും ഹെസാര്‍ഗട്ടയിലെ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചത്. 

''ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമിച്ച് വിവാഹം നടത്തി തരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ അവരാരും ഞങ്ങളുടെ വികാരത്തെ മാനിച്ചില്ല. അതിനാല്‍ ഇതല്ലാതെ ഞങ്ങള്‍ക്ക് മറ്റുമാര്‍ഗമില്ലായിരുന്നു''കിരണ്‍ കുമാര്‍ പറഞ്ഞു. അതിനിടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് അഞ്ജനയുയുടെ പിതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതിനാല്‍ ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം തടയാനാകില്ലെന്നുമാണ് ഈ പരാതിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com