പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി പറന്നെത്തി; ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി പറന്നെത്തി; ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം
പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി പറന്നെത്തി; ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

മുംബൈ: ഐടി പ്രൊഫഷണലായ തേജ്‌സ് ഡബ്‌ലേ ബല്‍ജിയത്തില്‍ നിന്നും മുംബൈയിലേക്ക് പറന്നെത്തിയത് പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കാനായിരുന്നു. പക്ഷെ വിധി കാത്തുവെച്ചത് മരണമായിരുന്നു. ബെല്‍ജിയത്തില്‍ ഐടി പ്രൊഫഷണലായി ജോലിചെയ്യുന്ന തേജസ് ഡബ്‌ലേ എന്ന മുപ്പത്തിരണ്ടുകാരനാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. പ്രണയവിവാഹിതരാണ് തേജസും ഭാര്യയും.പുനെയിലെ ഐടി കമ്പനിയില്‍ ജോലിചെയ്യുകയാണ് തേജസിന്റെ ഭാര്യ. 2014 ലാണ് തേജസ് ജോലിയ്ക്കായി ബെല്‍ജിയത്തില്‍ പോയത്. ഭാര്യയ്ക്ക് സര്‍െ്രെപസ് നല്‍കാനാണ് ബെല്‍ജിയത്തില്‍ നിന്ന് പുനെയിലെത്തിയത്. 

അടുത്ത രണ്ട് സുഹൃത്തുക്കള്‍ക്കൊഴികെ മറ്റാര്‍ക്കും ഇതിനെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.  വെള്ളിയാഴ്ച വൈകിട്ട് തേജസിന്റെ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്നത്. രോഹിത് സിന്‍ഹ എന്ന സുഹൃത്തിന്റെ വീട്ടില്‍ തേജസ് തങ്ങുകയും ചെയ്തു. രണ്ട് സുഹൃത്തുക്കളും തേജസ്  ചേര്‍ന്ന് അന്നു പുലരുവോളം തേജസിന്റെ ഭാര്യയ്ക്ക് സര്‍െ്രെപസ് നല്‍കുന്നതിനെക്കുറിച്ചുള്ള പദ്ധതി തയാറാക്കി. ശേഷം പുലര്‍ച്ചെ മൂന്നുമണിക്കാണ് അവര്‍ ഉറങ്ങാന്‍ കിടന്നത്. അഞ്ചരയ്ക്ക് ഉറക്കമുണര്‍ന്ന തേജസ് ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനായി ജനലിലൂടെ ഫ്‌ളാറ്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് നിലതെറ്റി താഴെവീണു. 

ഫ്‌ളാറ്റിലെ സെക്യൂരിറ്റി തേജസ്സിന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍െ്രെപസ് പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പ് സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിച്ചിരുന്നോ എന്നതിനെപ്പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്. തേജസ് ഫ്‌ളാറ്റിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച ഭാഗത്തെ ഫ്രഞ്ച് വിന്‍ഡോയ്ക്ക് ഗ്രില്ലുകളില്ലായിരുന്നുവെന്നും ഇരുട്ടും അശ്രദ്ധയുമാകാം ഈ ദുരന്തത്തിനു പിന്നിലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com