മാതൃത്വത്തിന്റെ മുറിപ്പാടുകള്‍ അസ്വസ്ഥയാക്കുന്നില്ല; സിസേറിയന്‍ മുറിപ്പാടുകളും ഇരട്ടക്കുട്ടിക്കളുമായുള്ള യുവതിയുടെ ചിത്രം വൈറല്‍

സിസേറിയന്‍ മുറിപ്പാടുകളും ഇരട്ടക്കുട്ടികളുമായുള്ള യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു 
മാതൃത്വത്തിന്റെ മുറിപ്പാടുകള്‍ അസ്വസ്ഥയാക്കുന്നില്ല; സിസേറിയന്‍ മുറിപ്പാടുകളും ഇരട്ടക്കുട്ടിക്കളുമായുള്ള യുവതിയുടെ ചിത്രം വൈറല്‍

സിസേറിയന്‍ മുറിപ്പാടുകളും ഇരട്ടക്കുട്ടികളുമായുള്ള യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.എമിലി ഹോള്‍സ്റ്റണ്‍ എന്ന 19കാരിയാണ് പ്രസവ ശേഷമുള്ള സിസേറിയന്‍ മുറിപ്പാടുകളുള്ള വയറിന്റെയും  തന്റെ ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്.

പ്രസവ ശേഷമുണ്ടായ വയറിലെ മുറിവിലും സ്‌ട്രെച്ച് മാര്‍ക്കിലും താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് കാണിച്ചാണ് യുവതി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വൈറലായതോടെ  ലോകമെമ്പാടു നിന്ന് ആശംസാ പ്രവാഹവമാണ് യുവതിക്ക്.പ്രസവത്തിന് ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ആകുലരാകുന്ന അമ്മമാര്‍ക്ക് തന്റെ ഈ ചിത്രം ആശ്വാസമാകുമെന്നാണ് എമിലി പറയുന്നത്. 

മാതൃത്വത്തിന്റെ ഈ പാടുകള്‍ തന്റെ ശരീരത്തില്‍ നിന്നും ഒരിക്കലും മായില്ലെന്ന് അറിയാമെങ്കിലും അതില്‍ തനിക്ക് വിഷമം ഇല്ലെന്നുമാണ് എമിലി പറയുന്നത്.രണ്ട് കണ്‍മണികള്‍കൊപ്പം ജീവിച്ചുതീര്‍ക്കുന്ന ഓരോ നിമിഷവും ഈ ആകുലതകളെയെല്ലാം ആട്ടിപ്പായിക്കുമെന്നാണ് എമിലിയുടെ പക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com