ചന്ദ്രനില്‍ മൂന്നിടത്ത് മഞ്ഞുകട്ടയുടെ രൂപത്തില്‍ ജലനിക്ഷേപം; ചന്ദ്രയാനിലൂടെ നാസയുടെ പുതിയ കണ്ടെത്തല്‍ 

ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യ പേടകത്തില്‍ ചന്ദ്രനിലെത്തിച്ച നാസയുടെ മൂണ്‍ മിനറളജി മാപ്പര്‍ (എം.3) ചന്ദ്രനില്‍ ജലനിക്ഷേപം കണ്ടെത്തി
ചന്ദ്രനില്‍ മൂന്നിടത്ത് മഞ്ഞുകട്ടയുടെ രൂപത്തില്‍ ജലനിക്ഷേപം; ചന്ദ്രയാനിലൂടെ നാസയുടെ പുതിയ കണ്ടെത്തല്‍ 

ന്ത്യയുടെ ആദ്യ ചന്ദ്രദൗത്യ പേടകത്തില്‍ ചന്ദ്രനിലെത്തിച്ച നാസയുടെ മൂണ്‍ മിനറളജി മാപ്പര്‍ (എം.3) ചന്ദ്രനില്‍ ജലനിക്ഷേപം കണ്ടെത്തി. ചന്ദ്രപ്രതലത്തിലെ മൂന്ന് പ്രദേശങ്ങളിലായി മഞ്ഞുകട്ടയുടെ രൂപത്തിലുള്ള ജലനിക്ഷേപമാണ് ചാന്ദ്രയാനിലൂടെ നാസയുടെ ഉപകരണം കണ്ടെത്തിയത്. 

ഗ്രഹത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഈ ജലനിക്ഷേപങ്ങള്‍ ദീര്‍ഘകാലമായുള്ളതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ കൂടുതല്‍ അളവിലും ഉത്തരധ്രുവത്തില്‍ ചെറിയ അളവിലുമാണ് ജലം കണ്ടെത്തിയത്. സൂര്യപ്രകാശം ഒരിക്കലും പതിക്കാത്ത ഉത്തരധ്രുവ പ്രദേശങ്ങളില്‍ മൈനസ് 156 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില കൂടാറില്ല. യു.എസ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com