' ചെറുനാരങ്ങാക്കള്ളനെ ' പൊക്കി; കുടുങ്ങിയത് ' തൊണ്ടിമുതലുമായി ' കടക്കാന്‍ ശ്രമിക്കുന്നതിനിടെ

ഡിയോണ്‍സി ഫിറോസ് എന്ന 69കാരന്‍ പിടിയിലായതും മോഷണക്കുറ്റത്തിന് തന്നെ. അതും തൊണ്ടിമുതലുമായി.  362 കിലോ ഗ്രാം ചെറുനാരങ്ങയുമായാണ് ഫിറോസിനെ പൊലീസ് പൊക്കിയത്
' ചെറുനാരങ്ങാക്കള്ളനെ ' പൊക്കി; കുടുങ്ങിയത് ' തൊണ്ടിമുതലുമായി ' കടക്കാന്‍ ശ്രമിക്കുന്നതിനിടെ

മോഷണം എന്ന് വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ എത്തുക സ്വര്‍ണം, പണം, വാഹനം തുടങ്ങി അല്‍പ്പം ഹെവിയായ കാര്യങ്ങളാണ്. കാലിഫോര്‍ണിയയില്‍ വച്ച് ഡിയോണ്‍സി ഫിറോസ് എന്ന 69കാരന്‍ പിടിയിലായതും മോഷണക്കുറ്റത്തിന് തന്നെ. അതും തൊണ്ടിമുതലുമായി.  362 കിലോ ഗ്രാം ചെറുനാരങ്ങയുമായാണ് ഫിറോസിനെ പൊലീസ് പൊക്കിയത്. എന്തായാലും തൊണ്ടിമുതലും കള്ളനും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ്.

സ്വന്തം വാഹനത്തില്‍ ചെറുനാരങ്ങയുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫിറോസിനെ പൊലീസ് പൊക്കിയത്. വണ്ടി ട്രാഫിക്ക് സിഗ്നലില്‍ നിര്‍ത്തിയ സമയത്താണ് ഇയാളെ തൊണ്ടിമുതലുമായി പൊലീസ് പിടികൂടിയത്. 

കാലിഫോര്‍ണിയിലെ തെര്‍മല്‍ മേഖലയിലെ കൃഷിയിടങ്ങളിലുണ്ടായ മോഷണങ്ങളെ പറ്റി അന്വേഷണം നടത്തുന്നതിനിടെയാണ് ഫിറോസ് പിടിക്കപ്പെട്ടത്. മോഷണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. ഇയാളെ മോഷണക്കുറ്റം ചുമത്തി ഇന്‍ഡോ ജയിലിലേക്ക് അയച്ചു. 

നേരത്തെ ഈ വര്‍ഷം ജനുവരിയില്‍ സ്‌പെയിനില്‍ വച്ച് 4000 കിലോ ഓറഞ്ചുമായി ഒരാളെ പൊലീസ് പിടികൂടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com