തായ്‌ലന്‍ഡ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? എങ്കില്‍ ഈ പുകവലി നിയമം ഒന്നറിഞ്ഞിരുന്നോ 

തായ്‌ലന്‍ഡ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? എങ്കില്‍ ഈ പുകവലി നിയമം ഒന്നറിഞ്ഞിരുന്നോ 

പ്രധാന വിനോദസഞ്ചാര രാജ്യങ്ങളില്‍ ഒന്നായ ഇവിടെ 2018ല്‍ ഏകദേശം 37.55ദശലക്ഷം സഞ്ചാരികള്‍ എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

പരിസ്ഥിതിമലിനീകരണം തടയുന്നതിന്റെ ഭാഗമായി തായ്‌ലന്‍ഡിലെ 24ഓളം ബിച്ചുകളില്‍ പുകവലിക്കുന്നതും ചപ്പുചവറുകള്‍ വലിച്ചെറിയുന്നതും നിരോധിച്ചു. രാജ്യത്തെ പ്രധാന ആകര്‍ഷണമായ കടല്‍തീരങ്ങള്‍ സംരക്ഷിക്കാനായി മാറിവരുന്ന സര്‍ക്കാരുകളോട് നിരന്തരമായി പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. ഇതാണ് പുതിയ നിയമം കൊണ്ടുവരുന്നതിലേക്ക് എത്തിച്ചത്. 

പ്രധാന വിനോദസഞ്ചാര രാജ്യങ്ങളില്‍ ഒന്നായ ഇവിടെ 2018ല്‍ ഏകദേശം 37.55ദശലക്ഷം സഞ്ചാരികള്‍ എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിസ്ഥിതി മന്ത്രാലയമാണ് പുതിയ നിയമത്തെക്കുറിച്ച് അറിയിച്ചത്. പുകവലിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അത് അനുവദനീയമായ സ്ഥലത്ത് പോയി ചെയ്യണമെന്നും കടല്‍തീരങ്ങളല്ല ഇതിനുള്ള സ്ഥലമെന്നും മന്ത്രാലയം വ്യക്തമാക്കി. 

നിയമം പാലിക്കാതിരിക്കുന്നവര്‍ക്ക് ഒരു ലക്ഷം തായ് ബാത്ത് (ഏകദേശം രണ്ടു ലക്ഷം രൂപ) അല്ലെങ്കില്‍ ഒരു വര്‍ഷം തടവാണ് ശിക്ഷയായി ലഭിക്കുക. ചിലപ്പോള്‍ രണ്ട് ശിക്ഷകളും അനുഭവിക്കേണ്ടി വരും. 357 ബീച്ചുകളാണ് തായ്‌ലന്‍ഡിലുടനീളമുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com