ഒരേ റോഡല്ലേ? ഒരേ ആംഗിളല്ലേ? ഒരു പിടിയും തരാതെ ഇന്റര്‍നെറ്റിനെ കുഴയ്ക്കുന്ന ഫോട്ടോ

രണ്ടാമത് ഒന്നുകൂടി നോക്കുമ്പോ എന്തോ വ്യത്യാസം തോന്നും. പിന്നേയും സൂക്ഷിച്ചു നോക്കുന്നതോടെ ആശയക്കുഴപ്പം വേരോടെ അങ്ങ് ഉറയ്ക്കും
ഒരേ റോഡല്ലേ? ഒരേ ആംഗിളല്ലേ? ഒരു പിടിയും തരാതെ ഇന്റര്‍നെറ്റിനെ കുഴയ്ക്കുന്ന ഫോട്ടോ

ആശയക്കുഴപ്പമുണ്ടാക്കുന്നതോ തെറ്റദ്ധരിപ്പിക്കുന്നതോ ആയ ഒന്നുമില്ല ഈ രണ്ട് ഫോട്ടോയില്‍. ആദ്യം അങ്ങിനെയാവും തോന്നുക. രണ്ടാമത് ഒന്നുകൂടി നോക്കുമ്പോ എന്തോ വ്യത്യാസം തോന്നും. പിന്നേയും സൂക്ഷിച്ചു നോക്കുന്നതോടെ ആശയക്കുഴപ്പം വേരോടെ അങ്ങ് ഉറയ്ക്കും. 

ആരോ ഒരാള്‍ റെഡ്ഡിറ്റിലൂടെ ഷെയര്‍ ചെയ്ത ഈ രണ്ട് ഫോട്ടോകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ഇത് രണ്ടും ഒരു ഫോട്ടോയാണ്, വ്യത്യസ്ത ആംഗിളില്‍ എടുത്തിരിക്കുന്നത് അല്ല. രണ്ട് വശങ്ങളും സമമാണ്, പിക്‌സലും എന്ന തലക്കെട്ടോടെയായിരുന്നു ഫോട്ടോ റെഡിറ്റില്‍ ഷെയര്‍ ചെയ്തത്. 

പക്ഷേ രണ്ടും ഒരേ ഫോട്ടോയാണെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. 1400ല്‍ അധികം കമന്റാണ് ഈ ഫോട്ടോയ്ക്ക് റെഡ്ഡിറ്റില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com