എല്ലാ മതങ്ങളെയും സ്വാഗതം ചെയ്ത് കീഴ്ത്തളി മഹാശിവക്ഷേത്രം

എല്ലാ മതങ്ങളെയും സ്വാഗതം ചെയ്ത് കീഴ്ത്തളി ശിവക്ഷേത്രം
എല്ലാ മതങ്ങളെയും സ്വാഗതം ചെയ്ത് കീഴ്ത്തളി മഹാശിവക്ഷേത്രം

തൃശൂര്‍: ശിവക്ഷേത്രങ്ങളാല്‍ പ്രസിദ്ധമായ വരവൂര്‍ തളി ഗ്രാമത്തില്‍ തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രം കൂടി പുനരുദ്ധാരണത്തിന് ഒരുങ്ങുന്നു. തൃശൂര്‍ ജില്ലയിലെ തളി വില്ലേജില്‍ വരവൂര്‍ പഞ്ചായത്തിലാണ് ഈ ക്ഷേത്രം. വരുന്ന ശിവരാത്രക്ക്, അതായത് നാളെ തുറക്കുന്ന ഈ ക്ഷേത്രത്തില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

തളി-തിച്ചൂര്‍ റോഡിലെ അരയേക്കറോളം വരുന്ന പാടശേഖരത്തില്‍ കാടുപിടിച്ചു കിടക്കുന്ന ശിവലിംഗം ആരാധനായോഗ്യമാക്കിയാണ് ക്ഷേത്ര പുനരുദ്ധാരണം. ക്ഷേത്രത്തിന് വേണ്ടി സമീപത്തുള്ള കര്‍ഷകരെല്ലാം തങ്ങളുടെ കൃഷിയിടങ്ങള്‍ വിട്ടുകൊടുക്കുകയായിരുന്നു. രണ്ടു വര്‍ഷമായി പുനുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്ന ഈ ക്ഷേത്രം മതത്തിന്റെ എല്ലാ വേലിക്കെട്ടുകളും തകര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

എഡി 900യിരത്തില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന പുരാതനമായ 108 ശിവലലിംഗങ്ങളും പീഡങ്ങളുമാണ് കാടുപിടിച്ച് കിടക്കുന്നിടത്ത് വെച്ച് നളിച്ച് പോയത്. ഈ 108 ശിവലിംഗങ്ങളും ശിവന്റെ വ്യത്യസ്ത ഭാവങ്ങളിലും പേരിലുമുള്ളതാണ്. പുനര്‍നിര്‍മിക്കുന്ന ക്ഷേത്രത്തിനു ചുറ്റും 108 ശിവലിംഗങ്ങള്‍ പ്രതിഷ്ഠിക്കാനാണ് ആലോചന. തകര്‍ന്ന ക്ഷേത്രങ്ങളെല്ലാം പുനഃസ്ഥാപിക്കല്‍ പ്രയാസമായ സാഹചര്യത്തില്‍ പൂര്‍വകാല സ്മൃതി ഓര്‍മിപ്പിക്കുന്ന വിധം 108 ശിവലിംഗങ്ങളും പുനഃസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമം- ക്ഷേത്രസമിതി ജനറല്‍ കണ്‍വീനര്‍ വിപിന്‍ കൂടിയേടത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com