മിസ് ഇന്ത്യ മത്സരം എന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്തി : മുന്‍ മിസ് ഇന്ത്യ 

മിസ് ഇന്ത്യ പട്ടത്തിന്റെ തിളക്കത്തില്‍ തന്റെ യഥാര്‍ത്ഥ വ്യക്തിത്വം കണ്ടെത്താന്‍ പ്രയാസപ്പെട്ടുവെന്ന് സോഭിത ധുലിപാല
മിസ് ഇന്ത്യ മത്സരം എന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്തി : മുന്‍ മിസ് ഇന്ത്യ 

മിസ് ഇന്ത്യ മത്സരങ്ങള്‍ പലര്‍ക്കും ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായകരമായപ്പോള്‍ കിരീടനേട്ടം ആത്മവിശ്വാസത്തെ ഇല്ലാതാക്കിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മിസ് ഇന്ത്യ സോഭിത ധുലിപാല. മിസ് ഇന്ത്യ പട്ടത്തിന്റെ തിളക്കത്തില്‍ തന്റെ യഥാര്‍ത്ഥ വ്യക്തിത്വം കണ്ടെത്താന്‍ പ്രയാസപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു. 

'മുമ്പ് സൗന്ദര്യകാര്യങ്ങളില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല ആളായിരുന്നില്ല. ഒരുപാട് വായിക്കുകയും പഠനത്തില്‍ മികവ് കാട്ടുകയും ഒക്കെ ചെയ്തിരുന്ന വ്യക്തിയായിരുന്നു ഞാന്‍. എന്റെ വായനയാണ് എന്റെ സ്വഭാവത്തെ രൂപപ്പെടുത്തിയിരുന്നത്. മിസ് ഇന്ത്യയില്‍ കൂടുതല്‍ കാര്യങ്ങളും നിങ്ങളുടെ ലുക്‌സിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. ചെറുപ്പത്തില്‍ ഞാന്‍ വിമര്‍ശിച്ചിരുന്ന കാര്യങ്ങളാണ് ഇവ എന്നാല്‍ അവസാനം അതേ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആളായി ഞാന്‍ മാറി. അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നേയില്ല', സോഭിത പറഞ്ഞു. 

മിസ് ഇന്ത്യ ഓഫീസില്‍ ഇന്റേണ്‍ഷിപ് ചെയ്തിരുന്ന സുഹൃത്താണ് സോഭിതയോട് മത്സരത്തില്‍ പങ്കെടുത്തുകൂടെ എന്ന് ആദ്യം ചോദിക്കുന്നത്. സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം ഒഡിഷനില്‍ പങ്കെടുത്ത സോഭിത സെലക്ട് ആവുകയായിരുന്നു. ആദ്യ റൗണ്ട് പൂര്‍ത്തീകരിച്ച് മടങ്ങണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നൊള്ളെന്ന് സോഭിത പറയുന്നു. 

ജീവിതത്തില്‍ ആദ്യമായി ആളുകള്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങുന്നത് ഞാന്‍ കണ്ടു. അതുവരെ വളരെ ബുര്‍ബലയായിരുന്ന തന്നെ കൂടുതല്‍ ദുര്‍ബലയാക്കാന്‍ മാത്രമേ മിസ് ഇന്ത്യ കിരീടം സഹായിച്ചൊള്ളു എന്ന് സോഭിത പറഞ്ഞു. 2013ലെ കിരീടനേട്ടം സോഭിതയ്ക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് എര്‍ത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി. ഫിലിപൈന്‍സില്‍ നടന്ന മത്സരത്തില്‍ മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടി ഫോര്‍ എ കോസ്, മിസ് ടാലന്റ്, മിസ് ബ്യൂട്ടിഫുള്‍ ഫേസ് എന്നീ സബ്‌ടൈറ്റിലുകള്‍ സോഭിത നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com