മുതിര്‍ന്നവരോ ചെറുപ്പക്കാരോ, യാത്രകള്‍ക്കായി കൂടുതല്‍ ചിലവിടുന്നത് ആര്?  

ഫോകസ്‌റൈറ്റ് സ്റ്റഡി നടത്തിയ സര്‍വെയിലാണ് കണ്ടെത്തല്‍. ഓണ്‍ലൈനായി നടത്തിയ സര്‍വേയില്‍ 2,700യാത്രാസ്‌നേഹികള്‍ പങ്കെടുത്തു
travel
travel

ആഢംബര ജീവിതത്തെക്കാള്‍ മിലെനിയലുകള്‍ (എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവര്‍) ഇഷ്ടപ്പെടുന്നത് യാത്രകളും അവ നല്‍കുന്ന അനുഭവങ്ങളുമാണെന്ന് പഠനം.  പ്രായമാവരെ അപേക്ഷിച്ച് യാത്രകളോടുള്ള താത്പര്യം മിലെനിയല്‍ കാലത്തെ ആളുകളിലാണ് കൂടുതല്‍ കാണാന്‍ കഴിയുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ഫോകസ്‌റൈറ്റ് സ്റ്റഡി നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. ഓണ്‍ലൈനായി നടത്തിയ സര്‍വേയില്‍ 2,700യാത്രാസ്‌നേഹികള്‍ പങ്കെടുത്തു. ഇതില്‍ 48ശതമാനവും മിലെനിയലുകളാണ്. 

മിലെനിയലുകളില്‍ രണ്ടില്‍ ഒരാള്‍ യാത്രയില്‍ താമസത്തിനായി ഹോട്ടലിനു പകരം ഹോം സ്‌റ്റേ, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ്, ബംഗ്ലാവ്, പ്രൈവറ്റ് ഹോം, തുടങ്ങിയവയാണ് തിരഞ്ഞെടുക്കുക. എന്നാല്‍ മുതിര്‍ന്നവരില്‍ 70ശതമാനം ആളുകളും ഹോട്ടലിലെ താമസമാണ് തിരഞ്ഞെടുക്കാന്‍ താത്പര്യപ്പെടുന്നത്. 

മിലെനിയലുകള്‍ ഇന്ത്യക്കാരിലെ യാത്രാ രീതികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും സ്മാര്‍ട്ട്‌ഫോണ്‍ സ്വാധീനം ട്രാവല്‍ ആപ്പുകള്‍ക്ക് ഇവര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കിയെന്നും സര്‍വേ നടത്തിയ ഫോകസ്‌റൈറ്റ് സ്റ്റഡി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com