ഒരു നുള്ള് സിമന്റോ പശയോ ഉപയോഗിക്കാതെ കരിങ്കല്ലില്‍ ശില്പങ്ങളുണ്ടാക്കുന്നവരുണ്ടോ...!!

കല്ലുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ വേറെ വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ഡിവിന്റെ ശില്‍പങ്ങള്‍ കണ്ടാല്‍ തോന്നില്ല.
ഒരു നുള്ള് സിമന്റോ പശയോ ഉപയോഗിക്കാതെ കരിങ്കല്ലില്‍ ശില്പങ്ങളുണ്ടാക്കുന്നവരുണ്ടോ...!!

സിമന്റ് മിശ്രിതമോ പശയോ അത്തരത്തിലുള്ള അസംസ്‌കൃത വസ്തുക്കള്‍ ഒന്നുംതന്നെ ഉപയോഗിക്കാതെയാണ് ഡെവിന്‍ ഡിവൈന്‍ എന്ന ഈ ചെറുപ്പക്കാരന്‍ കരിങ്കല്ലില്‍ ശില്‍പങ്ങള്‍ തീര്‍ക്കുന്നത്. ഗുരുത്വാകര്‍ഷണ ബലത്തെ അടിസ്ഥാനമാക്കിയാണ് ഇദ്ദേഹം തന്റെ ശില്പങ്ങള്‍ക്കെല്ലാം രൂപം നല്‍കുന്നതും ഭൂമിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതും.

കല്ലുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ വേറെ വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ഡിവിന്റെ ശില്‍പങ്ങള്‍ കണ്ടാല്‍ തോന്നില്ല. അത്രയ്ക്ക് നൈപുണ്യത്തോടുകൂടിയാണ് ഇദ്ദേഹമിത് ചെയ്തിട്ടുള്ളത്. ഗുരുത്വാകര്‍ഷണം, ഘര്‍ഷണം എന്നിവയ്‌ക്കൊപ്പം ഡിവിന്റെ ഇച്ഛാശക്തിയും അഭിലാഷവും കൂടിച്ചേരുമ്പോള്‍ കരിങ്കല്ലുകളില്‍ നിന്ന് ഭംഗിയുള്ള ശില്‍പങ്ങള്‍ ജനിക്കുന്നു.

'ഈ കല്‍കഷ്ണങ്ങള്‍ക്കിടയിലൂടെ ഒരു തരി സിമന്റ് പോലും കടത്തി വിടുന്നില്ല. അത്, ഞാന്‍ സിമന്റിനോ മറ്റ് വസ്തുക്കള്‍ക്കോ എതിര് നില്‍ക്കുന്ന ആളായിട്ടൊന്നുമല്ല. പക്ഷേ, എന്റെ ശില്‍പങ്ങള്‍ പൂര്‍ണ്ണമായും പ്രകൃതിയോടിണങ്ങി നില്‍ക്കുന്നതാണെന്ന് എനിക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്'- ഡെവിന്‍ ഡിവൈന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com