തുടരെയുള്ള ബിസിനസ് യാത്രകള്‍ നന്നല്ല! 

ദീര്‍ഘദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുന്നത് മോശമായ പെരുമാറ്റങ്ങളിലേക്കും മാനസികാവസ്ഥയിലേക്കും നയിക്കും
തുടരെയുള്ള ബിസിനസ് യാത്രകള്‍ നന്നല്ല! 

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി രണ്ടാഴ്ച്ചയോ ഒരു മാസത്തിലധികമോ യാത്രചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ മാസത്തില്‍ ആറ് രാത്രികള്‍ യാത്രചെയ്യേണ്ടിവരുന്നവരെക്കാള്‍ ഉറക്കപ്രശ്‌നങ്ങള്‍ നിങ്ങളില്‍ കൂടുതലായിരിക്കും. അടുത്തിടെ നടത്തിയ പഠനത്തില്‍ ഇങ്ങനെ നിരന്തരം ബിസിനസ് യാത്രകള്‍ ചെയ്യുന്നവര്‍ ഉല്‍കണ്ഠ, വിഷാദം പോലുള്ള അവസ്ഥയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പുകവലി പോലുള്ള ദുശ്ശീലങ്ങളില്‍ ഇവര്‍ പെട്ടെന്ന് അടിമകളാകുമെന്നും പറയുന്നു.

തുടര്‍ന്നുപോകുന്ന ബിസിനസ് യാത്രകള്‍ മദ്യപാനത്തില്‍ ആശ്രയം കണ്ടെത്താനുള്ള സാധ്യതകള്‍ കൂട്ടുമെന്നും ദീര്‍ഘദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുന്നത് മോശമായ പെരുമാറ്റങ്ങളിലേക്കും മാനസികാവസ്ഥയിലേക്കും നയിക്കുമെന്നും പഠനത്തില്‍ ചൂണ്ടികാട്ടുന്നു. 

ഇത്തരം യാത്രകള്‍ ബിസിനസില്‍ നേട്ടമുണ്ടാക്കാനും തൊഴില്‍ പരമായി മുന്നോട്ട് കുതിക്കാനും സഹായിക്കുമ്പോള്‍ ഇവ ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 18,328ഓളം ബിസിനസുകാരുടെ ആരോഗ്യസ്ഥിതി വിശകലനം ചെയ്തുകൊണ്ടുള്ളതായിരുന്നു പഠനം. ഇത്തരം യാത്രകള്‍ ആവശ്യമായിവരുന്നവര്‍ യാത്രയിലുടനീളം ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും പഠനത്തില്‍ പറയുന്നു. ജേര്‍ണല്‍ ഓഫ് ഒക്യുപ്പേഷണ്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മെഡിസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com