പച്ചമാംസം മുറിഞ്ഞ പാടുകളിലും സൗന്ദര്യമുണ്ട്

'ബിഹൈന്‍ഡ് ദി സ്‌കാഴ്‌സ്' (മുറിപ്പാടുകല്‍ക്ക് പിന്നില്‍) എന്ന് പേരു നല്‍കിയ ഈ ഫോട്ടോഗ്രഫി സീരീസിലെ തീവ്രമായ ചിത്രങ്ങള്‍ കാണികളുടെ ഉള്ള് കുടഞ്ഞെറിയുന്നതാണ്. 
പച്ചമാംസം മുറിഞ്ഞ പാടുകളിലും സൗന്ദര്യമുണ്ട്

രീരത്തില്‍ അങ്ങിങ്ങായി മുറിപ്പാടുകള്‍ കാണുന്നത് ആളുകള്‍ക്ക് അത്ര സുഖമുള്ള കാര്യമല്ല. മുറിപ്പാടുള്ളവരെ മോശമായ എന്തോ വികാരത്തോടയോ അല്ലെങ്കില്‍ കുറ്റവാളികളെ കണ്ട പോലെയോ ഒക്കെയാണ് പൊതുസമൂഹം നോക്കികാണുക. അവരുടെ മുറിവുണങ്ങിയ പാടിലേക്ക് രണ്ടാമതൊന്നു കൂടി നോക്കാതെ കണ്ണ് പിന്‍വലിക്കാറില്ല.

ഈ തുറിച്ചു നോട്ടങ്ങളും പരിഹാസവും സഹതാപവുമെല്ലാം മുറിവേറ്റവരുടെ നീറ്റല്‍ കൂട്ടിയിട്ടേയുള്ളൂ.. ആത്മവിശ്വാസം കുറച്ചിട്ടേയുള്ളൂ.. തീ വീണ് പൊള്ളിപൊളിഞ്ഞപ്പോഴോ സര്‍ജിക്കല്‍ ബ്ലേഡിന്റെ തരിപ്പേറ്റപ്പോഴോ പച്ചമാംസത്തിലേക്ക് ലോഹകഷ്ണങ്ങള്‍ കുത്തികേറിയപ്പോഴോ ഉണ്ടായ വേദനയെ എപ്പോഴും ഓര്‍മിപ്പിക്കാവുന്ന ഒരവശേഷിപ്പായാണ് പലരിലും ഈ പാടുകള്‍ നിലനില്‍ക്കുന്നത്. 

മുറിവേറ്റവരുടെ ഈ മനോഭാവം മാറാനും അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമേകാനുമാണ് സോഫി മേയന്‍ എന്ന ഫോട്ടോഗ്രഫര്‍ മുറിവേറ്റവരെ കുറിച്ച് ഫോട്ടോഗ്രഫി പ്രോജക്ട് തയാറാക്കിയത്. 'ബിഹൈന്‍ഡ് ദി സ്‌കാഴ്‌സ്' (മുറിപ്പാടുകല്‍ക്ക് പിന്നില്‍) എന്ന് പേരു നല്‍കിയ ഈ ഫോട്ടോഗ്രഫി സീരീസിലെ തീവ്രമായ ചിത്രങ്ങള്‍ കാണികളുടെ ഉള്ള് കുടഞ്ഞെറിയുന്നതാണ്.  

'ഒരു ഫോട്ടോഗ്രഫര്‍ എന്ന നിലയില്‍ എന്റെ കാമറക്കണ്ണുകള്‍ എപ്പോഴും വ്യത്യസ്തത തേടിയലയാറുണ്ട്. അങ്ങനെയാണ് ഇങ്ങനെയൊരു പ്രോജക്ട് തെരഞ്ഞെടുത്തത്. ഇത് തുടങ്ങുമ്പോള്‍ ഒരാളിലെങ്കിലും പോസിറ്റീവായ ഒരു മാറ്റമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഞാന്‍ ഫോട്ടോയെടുക്കാന്‍ സമീപിച്ച ആളുകളിലെല്ലാം ആഗ്രഹിച്ച തരത്തിലുള്ള മാറ്റം കൊണ്ടുവരാനായി' - സോഫി മേയന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com