അവര്‍ അവള്‍ക്കിട്ടത് ലോകസുന്ദരിയുടെ പേര്: മാനുഷി 

ജനിച്ചുവീണപ്പോള്‍ അവളുടെ ആകെ വലുപ്പം ഒരു മനുഷ്യന്‍ കൈപ്പത്തിയോളം മാത്രം. പേപ്പറിന്റെ കനം മാത്രമായിരുന്നു അവളുടെ ചര്‍മ്മത്തിന്. തൂക്കം വെറും 400ഗ്രാം മാത്രം. 8.6ഇഞ്ച് നീളം.
അവര്‍ അവള്‍ക്കിട്ടത് ലോകസുന്ദരിയുടെ പേര്: മാനുഷി 

പ്രസവിക്കാന്‍ 12 ആഴ്ച ബാക്കിനില്‍ക്കേ ജനിച്ചുവീണപ്പോള്‍ അവളുടെ ആകെ വലുപ്പം ഒരു മനുഷ്യന്‍ കൈപ്പത്തിയോളം മാത്രം. പേപ്പറിന്റെ കനം മാത്രമായിരുന്നു അവളുടെ ചര്‍മ്മത്തിന്. തൂക്കം വെറും 400ഗ്രാം മാത്രം. 8.6ഇഞ്ച് നീളം. ശ്വാസകോശവും ഹൃദയവും തലച്ചോറും വൃക്കകളുമൊന്നും നേരം വണ്ണം പ്രവര്‍ത്തിക്കുന്നില്ല. 

രാജസ്ഥാനില്‍ ജൂണ്‍ 15ന് ഇവര്‍ പിറന്നുവീണപ്പോള്‍ എല്ലാവരും കരുതി ഈ കുഞ്ഞ് ജീവിച്ചിരിക്കില്ലെന്ന്. ഏഷ്യയില്‍തന്നെ മാസമെത്തും മുമ്പേ പ്രസവിച്ച കുട്ടികളില്‍ ഏറ്റവും തൂക്കം കുറഞ്ഞ കുഞ്ഞായിരുന്നു അവള്‍. 0.5 ശതമാനം അതിജീവന സാധ്യതയാണ് ആ പിഞ്ചു കുഞ്ഞിന് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. എന്നാല്‍ കണക്കു കൂട്ടലുകള്‍ എല്ലാം തിരുത്തി അവള്‍ ആറ് മാസം പിന്നിട്ടുകഴിഞ്ഞു. 

ഏതാനും മാസങ്ങള്‍ കൊണ്ട് അവളുടെ തൂക്കം നാനൂറു ഗ്രാമില്‍ നിന്ന് അഞ്ചിരട്ടിയിലേറെ വര്‍ധിച്ച് 2300 ഗ്രാമിലേക്കെത്തിയിരിക്കുന്നു. പൂര്‍ണ്ണ ആരോഗ്യവതിയായ അവള്‍ ഇപ്പോള്‍ ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. 2017ലെ ലോക സുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലാറിന്റെ പേരാണ് അച്ഛനമ്മമാര്‍ ആ കുഞ്ഞോമനയ്ക്ക് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com