പേഴ്‌സ് പോലിരിക്കുന്ന കേക്ക് കണ്ടിട്ടുണ്ടാകും പക്ഷേ കേക്ക് പോലിരിക്കുന്ന പേഴ്‌സോ! 

കുക്കി ബാഗ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മോഡല്‍ പേഴ്‌സ് പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഇതിനോടകം പരീക്ഷിച്ചുകഴിഞ്ഞു.
പേഴ്‌സ് പോലിരിക്കുന്ന കേക്ക് കണ്ടിട്ടുണ്ടാകും പക്ഷേ കേക്ക് പോലിരിക്കുന്ന പേഴ്‌സോ! 

കേക്കുകള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും, അതുപോലെതന്നെയാണ് സ്ത്രീകളില്‍ പേഴ്‌സ് ഉപയോഗിക്കാത്തവരും. ഈ രണ്ട് ഇഷ്ടങ്ങളും ചേരുമ്പോള്‍ അത് വിരല്‍ചൂണ്ടുന്നത് ഏറ്റവും പുതിയ ഫാഷന്‍ ട്രന്‍ഡിലേക്കാണ്. കുക്കി ബാഗ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മോഡല്‍ പേഴ്‌സ് പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഇതിനോടകം പരീക്ഷിച്ചുകഴിഞ്ഞു.

2011ല്‍ റോമാനിയക്കാരി അന്ന ടുഡോരയാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. അന്ന് അതത്ര വ്യാപകമായില്ലെന്ന് മാത്രമല്ല സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രമായി അന്ന തന്റെ കണ്ടെത്തല്‍ ചുരുക്കിയിരുന്നു. കാരണം അന്നയ്ക്ക് ബിസിനസ് ഹോബി മാത്രമായിരുന്നു. പക്ഷെ പിന്നീട് സുഹൃത്തുക്കളുടെ ബാഗ് കണ്ട് നിരവധി ആളുകള്‍ അന്നയുടെ ഡിസൈനുകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിനോദത്തെ കാര്യമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് ചിന്തയുണ്ടാകുന്നത്. 

കടിച്ചു തിന്നാന്‍ കൊതിതോന്നുമെങ്കിലും അബദ്ധത്തില്‍ പോലും ഈ പേഴ്‌സുകളില്‍ അത് പരീക്ഷിക്കരുത്, കാരണം സംഭവം റബറാണ്. ഐസിംഗ് കേക്കുകളുടെയും വെഡ്ഡിംഗ് കേക്കുകളുടെയുമെല്ലാം രൂപം സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ് ഈ പേഴ്‌സുകള്‍. കേക്കില്‍ മാത്രമായി തന്റെ ഡിസൈനുകള്‍ ഒതുക്കാനും അന്ന തയ്യാറല്ല. ചോക്ലേറ്റിന്റേയും ഡോണട്ടിന്റെയുമൊക്കെ മാതൃകയിലുള്ള പേഴ്‌സ് ഡിസൈനുകള്‍ അന്ന വിപണിയില്‍ അവതരിപ്പിച്ചുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com