മക്കള്‍ക്ക് സ്‌കൂളില്‍ പോകാനായി അച്ഛന്‍ കാട് വെട്ടിത്തെളിച്ച് പാതയൊരുക്കി; എട്ട് കിലോമീറ്ററിന്റെ റോഡാണ് നിര്‍മിച്ചത്

രണ്ട് വര്‍ഷം എടുത്ത് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് നിര്‍മിച്ചിരിക്കുന്നത്
മക്കള്‍ക്ക് സ്‌കൂളില്‍ പോകാനായി അച്ഛന്‍ കാട് വെട്ടിത്തെളിച്ച് പാതയൊരുക്കി; എട്ട് കിലോമീറ്ററിന്റെ റോഡാണ് നിര്‍മിച്ചത്

കാടു മലയും താണ്ടിയുള്ള മക്കളുടെ സ്‌കൂള്‍ യാത്ര കുറച്ചൊന്നുമല്ല ഈ അച്ഛനെ വേദനിപ്പിച്ചത്. സഹായം അഭ്യര്‍ത്ഥിക്കാനൊന്നും നില്‍ക്കാതെ തന്റെ മക്കള്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ മലയിലെ കാട് വെട്ടിത്തെളിച്ച് വഴി ഒരുക്കിയിരിക്കുകയാണ് ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ഗുംസാഹി സ്വദേശി ജലന്ധര്‍.രണ്ട് വര്‍ഷം എടുത്ത് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് നിര്‍മിച്ചിരിക്കുന്നത്. 

ഒരു ദിവസത്തിന്റെ എട്ട് മണിക്കൂറാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. ഉള്‍പ്രദേശമായ ഗുസാഹിയെ ഫുല്‍ബാനി നഗരത്തിലെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതാണ് ജലന്ധറിന്റെ റോഡ്. പച്ചക്കറി വില്‍പ്പനക്കാരനായ ജലന്ധറിന്റെ മക്കള്‍ ഫുല്‍ബാനിയിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഇതുവരെ വളരെ ദൂരം സഞ്ചരിച്ചാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പോയിരുന്നത്. എന്നാല്‍ ഇതിനു പകരമായി സ്‌കൂളിലേക്ക് എളുപ്പത്തില്‍ എത്തിക്കാനായി എട്ട് കിലോമീറ്ററിന്റെ പാത നിര്‍മിച്ചത്. 

ആ പ്രദേശത്ത് ജലന്ധറിന്റെ കുടുംബം മാത്രമാണുള്ളത്. മോശം ഭൂപ്രകൃതി ആയതിനാല്‍ മറ്റുള്ളവര്‍ നേരത്തെ ഗ്രാമം ഉപേക്ഷിച്ചിരുന്നു. ഈ പ്രദേശം മറികടന്ന് സ്‌കൂളില്‍ എത്താന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ജലന്ധര്‍ നിലവിലെ പാത സഞ്ചാരയോഗ്യമാക്കുകയായിരുന്നെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നഗരത്തിലേക്ക് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജലന്ധര്‍ സമ്മതിച്ചില്ലെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com