910 കാരറ്റിന്റെ ഡയമണ്ട്: കണ്ടെത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ വജ്രങ്ങളില്‍ ഒന്ന്‌

ഇതുവരെ കണ്ടത്തിയതില്‍ വെച്ച് ഏറ്റവും വലിയ അഞ്ചാമത്തെ ഡയമണ്ടാണിത്
910 കാരറ്റിന്റെ ഡയമണ്ട്: കണ്ടെത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ വജ്രങ്ങളില്‍ ഒന്ന്‌

ചരിത്രത്തിലെ ഏറ്റവും വലിയ ഡയമണ്ടുകളില്‍ ഒന്ന് ദക്ഷിണാഫ്രിക്കയിലെ പര്‍വത പ്രദേശമായ ലെസോത്തോയില്‍ നിന്ന് കണ്ടെത്തി. 910 കാരറ്റിന്റെ കല്ലിന് രണ്ട് ഗോള്‍ഫ് ബോളിന്റെ വലിപ്പമാണുള്ളത്. മൈനിംഗ് കമ്പനിയായ ജെം ഡയമണ്ട് ലിമിറ്റഡാണ് വജ്രം കണ്ടെത്തിയത്. ഡി കളര്‍ രീതിയിലുള്ള ഐല ഡയമണ്ടാണിത്. വളതെ അപൂര്‍വമായി കാണുന്ന ഇത്തരം വജ്രം ഏറ്റവും വിലമതിപ്പുള്ള കല്ലുകളിലൊന്നാണ്. ഇതുവരെ കണ്ടത്തിയതില്‍ വെച്ച് ഏറ്റവും വലിയ അഞ്ചാമത്തെ ഡയമണ്ടാണിത്. 

വലുതും മികച്ച ഗുണനിലവാരമുള്ളതുമായ വജ്രങ്ങളുടെ പേരില്‍ പ്രശസ്തമാണ് ലെറ്റ്‌സെങ് മൈന്‍. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശരാശരി വില്‍പ്പന വിലയുള്ളതും ഇവിടെയാണ്. പുതിയ കണ്ടുപിടുത്തം ജെം ഡയമണ്ട്‌സിന്റെ വ്യവസായത്തിലെ നാഴികക്കല്ലായാണ് കണക്കാക്കുന്നത്. ഡയമണ്ടിന്റെ മൂല്യം സംബന്ധിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. ഇതിന്റെ വില്‍പ്പന സംബന്ധിച്ചും തീരുമാനമായിട്ടില്ല. കല്ലില്‍ നിന്ന് മുറിച്ചെടുക്കുന്ന വജ്രത്തിന്റെ വലിപ്പവും നിലവാരവും അനുസരിച്ചാണ് മൂല്യം നിര്‍ണയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലുകാര ഡയമണ്ട് കോര്‍പ്പറേഷന്‍ 1109 കാരറ്റ് ഡയമണ്ട് വിറ്റത് 53 മില്യണ്‍ ഡോളറിനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com