ബഹിരാകാശത്തില്‍ നിന്നെത്തുന്ന നിഗൂഢ സിഗ്നലുകളുടെ ഉറവിടം ഇവിടെയാണ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍

2007 മുതല്‍ ദൂരെ പ്രപഞ്ചത്തിലെ ഏതോ കോണില്‍ നിന്ന് വരുന്ന ഫാസ്റ്റ് റേഡിയോ ബേസ്റ്റ് (എഫ്ആര്‍ബി) ഗവേഷകര്‍ക്ക് വലിയ തലവേദനയായിരുന്നു
ബഹിരാകാശത്തില്‍ നിന്നെത്തുന്ന നിഗൂഢ സിഗ്നലുകളുടെ ഉറവിടം ഇവിടെയാണ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍

ഹിരാകാശത്തില്‍ നിന്ന് വരുന്ന നിഗൂഢ സിഗ്നലുകളെക്കുറിച്ച് ബഹികാരാശ ഗവേഷകര്‍ക്ക് കൂടുതല്‍ അറിവ് ലഭിച്ചതായി റിപ്പോര്‍ട്ട്. 2007 മുതല്‍ ദൂരെ പ്രപഞ്ചത്തിലെ ഏതോ കോണില്‍ നിന്ന് വരുന്ന ഫാസ്റ്റ് റേഡിയോ ബേസ്റ്റ് (എഫ്ആര്‍ബി) ഗവേഷകര്‍ക്ക് വലിയ തലവേദനയായിരുന്നു. സിഗ്നലിന്റെ സ്രോതസ്സിനെ കുറിച്ച് ഇതുവരെ ഗവേഷകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ പുതിയ ഗവേഷണത്തിലാണ് സിഗ്നലിന്റെ സ്രോതസ്സിനെ വ്യക്തമാക്കിക്കൊണ്ട് ഗവേഷണ ഫലം വന്നത്. 

മൂന്ന് മില്യണ്‍പ്രകാശ വര്‍ഷം അകലെയുള്ള തിരിച്ചറിയാനാകാത്ത സ്രോതസ്സില്‍ നിന്നാണ് വികിരണങ്ങള്‍ വരുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. പ്യൂട്ടോ റിക്കോയിലെ എയ്‌റോബോ ഒബ്‌സര്‍വേറ്ററിയിലേയും വെസ്റ്റ് വിര്‍ജീനയിലെ ഗ്രീന്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയിലേയും ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് പുതിയ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. മുന്‍പത്തേക്കാള്‍ വളരെ കൂടുതല്‍ ശക്തിയുള്ള വികിരണങ്ങളാണ് ഒരു മില്ലീസെക്കന്റുകൊണ്ട് ഇപ്പോള്‍ ഭൂമിയിലേക്ക് എത്തുന്നതെന്നും ഇതില്‍ പറയുന്നു.  

സൂര്യനില്‍ നിന്ന് ഒരു ദിവസം കൊണ്ടെത്തുന്ന ഊര്‍ജ്ജത്തേക്കാള്‍ കൂടുതലാണിത്. ശക്തമായ ആകര്‍ഷക ശേഷിയുള്ള പുതുതായി രൂപപ്പെട്ട ന്യൂട്രോണ്‍ സ്റ്റാറില്‍ നിന്നായിരിക്കാം എഫ്ആര്‍ബി 121102 വരുന്നതെന്നാണ് പഠനത്തില്‍ വിദഗ്ധര്‍ പറയുന്നത്. ഇത് ബ്ലാക് ഹോളിന് സമീപമാവാനും സാധ്യതയുണ്ട്. ഇതു വരെ നമ്മള്‍ കാണാത്ത എന്തോ വസ്തുവാണ് ഇത്തരത്തിലുള്ള സിഗ്നലുകള്‍ പുറത്തുവിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മുന്‍പ് രേഖപ്പെടുത്തിയിരിക്കുന്ന റേഡിയോ തരംഗങ്ങളേക്കാള്‍ 500 മടങ്ങ് ശക്തിയുണ്ട് ഇവയ്ക്ക്. ഇത്തരം കിരണങ്ങള്‍ ഇലക്ട്രോണിക് കണങ്ങളിലൂടെയോ മറ്റോ കടന്നുപോയാല്‍ ഇവയുടെ ദിശ വരെ മാറ്റാനുള്ള കഴിവ് ഇതിനുണ്ട്. പുതിയ കണ്ടുപിടുത്തം ഗവേകരെ അത്ഭുതത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ വികിരണങ്ങളെക്കുറിച്ച് പഠിക്കുന്നത് പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com