മഷി തീര്‍ന്നാല്‍ തണലായി വളരുന്ന പേപ്പര്‍ പേനകളുമായി ഹാന്‍ഡിക്രോപ്‌സ് 

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാം എന്നത് മാത്രമല്ല ഈ സംരംഭം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം മറിച്ച് പ്രകൃതിയെ ഹരിതാഭമാക്കാന്‍ ഒരു ചുവടുകൂടെ ഇതില്‍ മറഞ്ഞിരിക്കുന്നുണ്ട്
മഷി തീര്‍ന്നാല്‍ തണലായി വളരുന്ന പേപ്പര്‍ പേനകളുമായി ഹാന്‍ഡിക്രോപ്‌സ് 

ഉപയോഗിച്ചില്ലെങ്കിലും വെറുതെയെങ്കിലും കൈയ്യില്‍ എപ്പോഴും ഒരു പേന കരുതുന്നവരാണ് നമ്മളൊക്കെ. പേന കൊണ്ടുനടക്കുന്നത് നല്ല ശീലമാണെന്നു കരുതുന്നവരാരും പോക്കറ്റില്‍ കിടക്കുന്ന പേനമൂലമുണ്ടാകുന്ന മാലിന്യപ്രശ്‌നങ്ങളെകുറിച്ച് അത്ര ബോധവാന്മാരല്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് നാളെമുതല്‍ പേന ഉപയോഗിക്കരുത് എന്നല്ല, ഒരു മാര്‍ഗമുണ്ട് പേപ്പര്‍ പേനകള്‍. 

ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഹാന്‍ഡിക്രോപ്‌സിന്റെ സംരംഭമാണ് പേപ്പര്‍പേനകള്‍. ഇവയില്‍ റീഫില്‍ മാത്രമാണ് പ്ലാസ്റ്റിക് കൊണ്ടുള്ളത്. മറ്റെല്ലാം പൂര്‍ണമായും പേപ്പറുകൊണ്ട് നിര്‍മിച്ചിട്ടുള്ളതാണ്. മാഗസിന്‍ പേപ്പറോ, ഫ്‌ളൂറസെന്റ് ക്രാഫ്റ്റ് പേപ്പറോ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചെടുക്കുന്നത്. 

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാം എന്നത് മാത്രമല്ല ഈ സംരംഭം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം മറിച്ച് പ്രകൃതിയെ ഹരിതാഭമാക്കാന്‍ ഒരു ചുവടുകൂടെ ഇതില്‍ മറഞ്ഞിരിക്കുന്നുണ്ട്. ഓരോ പേനയ്ക്കുള്ളിലും ഒരു വിത്തുണ്ട്. ഉപയോഗശേഷം വലിച്ചെറിയുന്ന പേനകള്‍ക്കുള്ളിലെ വിത്തു മുളച്ച് അതൊരു ചെറിയ തൈയായി പുറത്തേക്ക് വരും. 

അഞ്ച് രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. സാധാരണ റീഫിലും മാഗസീന്‍ പേപ്പറും ഉപയോഗിച്ചുള്ള പേനകള്‍ക്കാണ് അഞ്ച് രൂപ ഈടാക്കുന്നത്. സാധാരണ റീഫിലും ക്രാഫ്റ്റ് പേപ്പറും ഉപയോഗിച്ചുള്ളതിന് 6രൂപയും കമ്പനി റീഫിലും മാഗസിന്‍ പേപ്പറും ഉപയോഗിച്ചുള്ളതിന് ഏഴ് രൂപയുമാണ് വില. കമ്പനി റീഫിലും ക്രാഫ്റ്റ് പേപ്പറും ഉപയോഗിച്ച് നിര്‍മിക്കുന്ന പേനകളുടെ വില എട്ട് രൂപയാണ്. 

പേനകളില്‍ നിങ്ങള്‍ക്കിഷ്ടമുള്ള വാചകങ്ങള്‍ എഴുത്താനുള്ള അവസരവും ഇവര്‍ നല്‍കുന്നുണ്ട്. ഓര്‍ഡര്‍ സമയം ഇത് മുന്‍കൂര്‍ പറയണമെന്നു മാത്രം. 9037143656എന്ന നമ്പറില്‍ ഒന്നു വിളിച്ചാല്‍ മതി ഇന്ത്യയില്‍ എവിടെയാണെങ്കിലും അവിടേക്ക് പേനകള്‍ എത്തിച്ച് നല്‍കുമെന്നാണ് ഇവരുടെ വാക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com