മുന്‍കാമുകിയുടെ ഫേസ്ബുക്ക് നോക്കുന്നത് പങ്കാളിയോടുള്ള വഞ്ചനയാണോ? 

മുന്‍ പങ്കാളിയുടെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകള്‍ നിരന്തരമായി പരിശോദിക്കുക, എതിര്‍ലിംഗത്തിലെ സുഹൃത്തിന്റെ കോണ്ടാക്റ്റ് തെറ്റായ പേരില്‍ സേവ് ചെയ്യുക തുടങ്ങിയവയാണ് മൈക്രോ-ചീറ്റിംഗ് 
മുന്‍കാമുകിയുടെ ഫേസ്ബുക്ക് നോക്കുന്നത് പങ്കാളിയോടുള്ള വഞ്ചനയാണോ? 

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഈ കാലത്ത് ബന്ധങ്ങളെ നശിപ്പിക്കുന്നത് ഒരുപക്ഷെ 'മൈക്രോ-ചീറ്റിംഗ്' ആയിരിക്കുമെന്ന് വിദഗ്ധര്‍. കംപ്യൂട്ടര്‍ സ്‌ക്രീനിലെ ഒരു ക്ലിക്കുപോലും നിങ്ങളെ പങ്കാളി അവിശ്വസിക്കാന്‍ കാരണമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സൗഹൃതസംഭാഷണത്തിന്റെയും വിശ്വാസവഞ്ചനയുടെയും ഇടയില്‍ നില്‍ക്കുന്ന ഒന്നെന്നാണ് മൈക്രോ-ചീറ്റിംഗിന് നല്‍കുന്ന വിശദീകരണം. 

മുന്‍ പങ്കാളിയുടെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകള്‍ നിരന്തരമായി പരിശോദിക്കുക, എതിര്‍ലിംഗത്തിലെ സുഹൃത്തിന്റെ കോണ്ടാക്റ്റ് തെറ്റായ പേരില്‍ സേവ് ചെയ്യുക തുടങ്ങിയവയാണ് മൈക്രോ-ചീറ്റിംഗ് എന്ന് വിശേഷിപ്പിക്കുന്നത്. പങ്കാളിയെകൂടാതെ മറ്റൊരാളുമായി കൂടുതല്‍ ഡിജിറ്റല്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ വിഭാത്തില്‍ ഉള്‍പ്പെടുന്നത്.

ഫേസ്ബുക്കില്‍ ചിലരുടെ പോസ്റ്റുകള്‍ക്ക് ആവര്‍ത്തിച്ച് ലൈക്കും കമ്മന്റും ചെയ്യുന്നത് പോലുള്ള നിസാര സംഭവങ്ങള്‍പോലും സ്ഥിരമാകുമ്പോഴാണ് ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കപ്പെടുകയെന്ന് സൈകോളജിസ്റ്റ് മാര്‍ട്ടിന്‍ ഗ്രാഫ് പറയുന്നു. പങ്കാളിയുടെ ശ്രദ്ധയില്‍ പെടാത്തവിധം മുന്‍ കാമുകനോ കാമുകിക്കോ സന്ദേശങ്ങള്‍ അയക്കുന്നതും മൈക്രോ-ചീറ്റിംഗ് ആണെന്ന് അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com