കത്തുന്ന കെട്ടിടത്തില്‍ നിന്ന് വീണ കുഞ്ഞിനെ ഫുട്‌ബോള്‍ പോലെ കൈയില്‍ ഒതുക്കി രക്ഷാപ്രവര്‍ത്തകര്‍; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ എന്നാണ് സേനാംഗങ്ങളോട് സോഷ്യല്‍ മീഡിയ പറയുന്നത്
കത്തുന്ന കെട്ടിടത്തില്‍ നിന്ന് വീണ കുഞ്ഞിനെ ഫുട്‌ബോള്‍ പോലെ കൈയില്‍ ഒതുക്കി രക്ഷാപ്രവര്‍ത്തകര്‍; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

തീ പിടിച്ച കെട്ടിടത്തില്‍ നിന്ന് വീഴുന്ന കുഞ്ഞിനെ അനായാസം കാച്ച് ചെയ്ത അഗ്നിസുരക്ഷാ സേനാംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. യുഎസിലെ ജോര്‍ജിയയിലുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടിയെ അഗ്നിസുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

ഹെല്‍മറ്റ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഡെല്‍കാല്‍ബ് കണ്‍ട്രി അഗ്നിശമനാ സേനയാണ് പുറത്തുവിട്ടത്. ക്യാപ്റ്റന്‍ സ്‌കോട്ട് സ്ട്രൗപ് കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. ജനുവരി 3 നാണ് കെട്ടിടത്തിന് തീ പിടിക്കുന്നത്. ഇവിടെ താമസിച്ചിരുന്നവരെയെല്ലാം രക്ഷപ്പെടുത്തിയതിന് ശേഷമായിരുന്നു തീ അണച്ചത്. 

ഫുട്‌ബോള്‍ പിടിക്കുന്ന ലാഘവത്തോടെയാണ് അഗ്നിശമനാ സേനാംഗങ്ങള്‍ കുട്ടികളെ രക്ഷപ്പെടുത്തുന്നത്. ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യം ഇതിനോടകം 30 ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു. അഗ്നിശമന അംഗങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ എന്നാണ് സേനാംഗങ്ങളോട് സോഷ്യല്‍ മീഡിയ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com