വേര്‍ എവര്‍ ഐ ഗോ, ഹി വില്‍ ബി ദേര്‍; കീരണ്‍ നൈറ്റ്‌ലിയുടെ മോണ്‍സ്റ്റര്‍

അതുകൊണ്ട് റയാനെ വേണമെങ്കില്‍ സഞ്ചരിക്കുന്ന മോണ്‍സ്റ്റര്‍/ ഭൂതം എന്നും വിളിക്കാം. 
വേര്‍ എവര്‍ ഐ ഗോ, ഹി വില്‍ ബി ദേര്‍; കീരണ്‍ നൈറ്റ്‌ലിയുടെ മോണ്‍സ്റ്റര്‍

നിങ്ങള്‍ യാത്ര ചെയ്യുന്ന ഭൂതത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?.. എന്നാല്‍ അങ്ങനൊരു മോണ്‍സ്റ്റര്‍ ഉണ്ട്. റയാന്‍ എന്നാണതിന്റെ പേര്. ഈ മോണ്‍സ്റ്റര്‍ ഒറ്റയ്ക്കങ്ങ് യാത്ര പുറപ്പെടുകയാണെന്നും കരുതണ്ട. കീരണ്‍ നൈറ്റ്‌ലി എന്ന ഒരു യാത്രാ ഫോട്ടോഗ്രഫറുടെ കൂടെയാണ് റയാന്റെ യാത്രകള്‍. നൈറ്റ്‌ലി പോകുന്നിടത്തെല്ലാം ഇതിനെയും കൊണ്ടുപോകും. അതുകൊണ്ട് റയാനെ വേണമെങ്കില്‍ സഞ്ചരിക്കുന്ന മോണ്‍സ്റ്റര്‍/ ഭൂതം എന്നും വിളിക്കാം. 

ഒരു സോവനീര്‍ ഷോപ്പില്‍ നിന്ന് എട്ട് ഡോളര്‍ വില കൊടുത്താണ് നൈറ്റ്‌ലി റയാനെ സ്വന്തമാക്കിയത്. പിന്നീട് താന്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം ഈ മോണ്‍സ്റ്ററിനെയും കൊണ്ടുപോകാനും ഫോട്ടോയെടുക്കാനും നൈറ്റ്‌ലി തീരുമാനിച്ചു. ഈ ഫോട്ടോകളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാനായി തന്റെ ഫോട്ടോഷോപ്പ് സ്‌കില്ലും നൈറ്റ്‌ലിക്ക് ഉപയോഗിക്കേണ്ടി വന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഓരോ ചിത്രവും ഫോട്ടോഷോപ്പ് ചെയ്യാനായി നാല് മണിക്കൂര്‍ വരെ സമയമാണ് ഈ ചെറുപ്പക്കാരന്‍ നീക്കിവയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com