വീണ്ടും തീപിടിച്ച് ബെലാന്തര്‍ തടാകം, 2018ല്‍ ഇതാദ്യം  

വീണ്ടും തീപിടിച്ച് ബെലാന്തര്‍ തടാകം, 2018ല്‍ ഇതാദ്യം  

ലോകത്തില്‍ മറ്റെവിടെ സംഭവിച്ചിരുന്നെങ്കിലും ഈ വാര്‍ത്ത ഞെട്ടലോടെയായിരിക്കും സ്വീകരിക്കപ്പെടുക, പക്ഷെ ബംഗളൂരുവിലെ ആളുകള്‍ക്ക് അങ്ങനെയല്ല

ബെലാന്തര്‍ തടാകം വീണ്ടും തീപിടിച്ചു. ലോകത്തില്‍ മറ്റെവിടെ സംഭവിച്ചിരുന്നെങ്കിലും ഈ വാര്‍ത്ത ഞെട്ടലോടെയായിരിക്കും സ്വീകരിക്കപ്പെടുക, പക്ഷെ ബംഗളൂരുവിലെ ആളുകള്‍ക്ക് അങ്ങനെയല്ല. 2016 ഓഗസ്റ്റിലും 2015 മെയിലും ഉള്‍പ്പെടെ നിരവധി തവണ ഇതിനു മുമ്പും ബെലാന്തറില്‍ തീപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16ന് ഉണ്ടായ തീപിടുത്തതിന് ശേഷം ദേശിയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിരുന്നു. 

ബെലാന്തറിന്റെ യെമ്‌ലൂര്‍ ഭാഗത്തുള്ളവരാണ് ആദ്യം തടാകത്തില്‍ പുക കണ്ടത്. തടാകം മുഴുവന്‍ മലിനജലവും രാസവസ്തുക്കളും നിര്‍മാണ വസ്തുക്കളും അടിഞ്ഞിരിക്കുന്നതിനാല്‍ പെട്ടെന്ന് തീ പടരാന്‍ കാരണമായി. രാവിലെ 10മണിയോടെയാണ് തടാകത്തിന് അരികില്‍ കറുത്തനിറത്തില്‍ വളരെയധികം പുക കണ്ടതെന്ന് ബെലാന്തറിന് അരികിലുള്ള ഓര്‍കിഡ് ലെയിക് വ്യൂ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മീനാക്ഷി പറയുന്നു. മണിക്കൂറുകളോളം തീ തുടര്‍ന്നിരുന്നെന്നും വളരെ പെട്ടെന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു.

പരാതി ലഭിച്ചശേഷം ഉച്ചയോടെ തീ അണയ്ക്കാനായി അഗ്നിശമന സേനയുടെ ഒരു ട്രക്ക് ഇവിടേക്ക് തിരിച്ചിരുന്നെങ്കിലും സ്ഥലത്തെത്തിച്ചേരാന്‍ ഈ വാഹനത്തിന് സാധിച്ചില്ല. ബംഗളൂരുവിലെ മറ്റെല്ലാ തടാകങ്ങളെക്കാള്‍ വലുതാണ് ബെലാന്തര്‍ തടാകം. നഗരത്തിലെ മാലിന്യത്തിന്റെ 40ശതമാനവും എത്തപ്പെടുന്നതും ഇവിടെതന്നെ. 

തടാകത്തില്‍ അടിഞ്ഞുകിടക്കുന്ന വിഷവസ്തുക്കളാണ് തീയുണ്ടാകാന്‍ കാരണമെന്നാണ് ബംഗളൂരു മഹാനഗരസഭ (ബിബിഎംപി) അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇവിടം സന്ദര്‍ശിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങളുടെ കണ്ടെത്തല്‍ തീയുണ്ടാകാന്‍ കാരണം തടാകത്തിലെ വെള്ളത്തിന് മുകളില്‍ മീതെയ്ന്‍ രൂപപ്പെടുന്നതിനാലാണെന്നാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com