ഊണുമേശ വേണ്ട മൊബൈലും കംപ്യൂട്ടറും ടിവിയും മതി! 

20ശതമാനം വീടുകളില്‍ നിന്ന് ഊണുമേശ തന്നെ ഇല്ലാതായികഴിഞ്ഞു 
ഊണുമേശ വേണ്ട മൊബൈലും കംപ്യൂട്ടറും ടിവിയും മതി! 

തിരക്കേറിയ ജീവിതരീതി പിന്‍തുടരുമ്പോള്‍ ആളുകള്‍ക്ക് തമ്മില്‍ കാണാനോ ഒന്നിച്ച് സമയം ചിലവിടാനോ സാധിക്കാറില്ലെന്നത് അത്ര പുതുമയുള്ള വാര്‍ത്തയൊന്നുമല്ല. എന്നാല്‍ ഇതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതാണ് അടുത്തിടെ നടന്ന പുതിയ പഠനം. സ്മാര്‍ട്‌ഫോണും മറ്റ് ഉപകരണങ്ങളും ആളുകളുടെ ഭക്ഷണസമയം വരെ കുറയ്ക്കുകയാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 

55ശതമാനം വീടുകളിലും ഭക്ഷണം കഴിക്കുന്നതിനിടയില്‍ മൊബൈല്‍, കംപ്യൂട്ടര്‍, ടിവി തുടങ്ങിയ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കേണ്ടതിന് പകരം പലരും ഒപ്പം കൂട്ടുന്നത് ഈ ഇലക്ട്രോണിക് മാധ്യമങ്ങളെയാണെന്ന് പഠനം ചൂണ്ടികാട്ടുന്നു. 

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം എന്ന ആശയം തന്നെ ഇല്ലാതായികൊണ്ടിരിക്കുകയാണെന്നും ഭക്ഷണത്തിനിടയില്‍ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് ഭക്ഷണം കഴിക്കാനെടുക്കുന്ന സമയം പോലും കുറച്ചിരിക്കുകയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓക്‌സ്‌ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഇഷ്യൂസ് റിസേര്‍ച്ച് സെന്റര്‍ മേധാവി പാട്രിക് അലക്‌സാണ്ടര്‍ പറഞ്ഞു. 20ശതമാനം വീടുകളില്‍ നിന്ന് ഊണുമേശ തന്നെ ഇല്ലാതായികഴിഞ്ഞെന്നും പഠനം ചൂണ്ടികാട്ടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com