ഭാര്യയുമൊത്ത് മദ്യപിക്കാറുണ്ടോ?  ഇതു വായിച്ചുനോക്കൂ 

നര്‍മബോധമുള്ള പങ്കാളിയെ കണ്ടെത്തണമെന്ന് നിര്‍ബന്ധമില്ലെങ്കിലും നിങ്ങള്‍ക്കൊപ്പമുള്ള നര്‍മബോധം പങ്കാളിക്കുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്
ഭാര്യയുമൊത്ത് മദ്യപിക്കാറുണ്ടോ?  ഇതു വായിച്ചുനോക്കൂ 

വിവാഹം നിശ്ചയിച്ചാല്‍ ഉടനെ തുടങ്ങുന്നതാണ് ദാമ്പത്യം വിജയകരമാക്കാന്‍ എന്തൊക്കെച്ചെയ്യണമെന്ന ഉപദേശങ്ങള്‍. ഈ വിഷയത്തില്‍ ഇതുവരെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെങ്കിലും ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ് ഗവേഷകര്‍. സാധാരണ കേട്ട് പഴകിയത് പോലിള്ളതല്ല... ഈ കണ്ടെത്തലുകള്‍ നിങ്ങള്‍ക്കിഷ്ടപ്പെടും, ചിലത് നിങ്ങളെ അത്ഭുതപ്പെടുത്തും.

ഒന്നിച്ച് ചിരിക്കുന്ന ദമ്പതികള്‍ ഒന്നിച്ച് നില്‍ക്കും

15,000 പേര്‍ പങ്കെടുത്ത ഗവേഷണമാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. നര്‍മബോധമുള്ള പങ്കാളിയെ കണ്ടെത്തണമെന്ന് നിര്‍ബന്ധമില്ലെങ്കിലും നിങ്ങള്‍ക്കൊപ്പമുള്ള നര്‍മബോധം പങ്കാളിക്കുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  

പ്രണയ ലഹരിയില്‍ മദോന്മത്തരാകൂ

4,864 ദമ്പതികള്‍ ഉള്‍പ്പെട്ട ഗവേഷണമാണ് ഈ ആശയം മുന്നോട്ടുവച്ചത്. ഇതില്‍ പകുതിയിലധികം ദമ്പതികളും മദ്യപിക്കുന്ന ശീലമുള്ളവരാണെന്നും ഗവേഷണം കണ്ടെത്തി. ദമ്പതികളില്‍ ഒരാള്‍ മാത്രം മദ്യപിക്കുമ്പോള്‍ പങ്കാളിക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഈ അവസ്ഥ കൂടുതലും സ്ത്രീകളിലാണ് കാണുന്നതെന്നും പഠനം കണ്ടെത്തി. കുടിക്കുന്ന അളവിലല്ല കാര്യമെന്നും ഒന്നിച്ചു മദ്യപിക്കുന്നുണ്ടോ എന്നത് മാത്രമാണ് വിഷയമെന്നും പഠനം പറയുന്നു. 

വീട്ടുജോലികള്‍ ഒന്നിച്ചു ചെയ്തുതീര്‍ക്കാം 

ചെറിയ വീട്ടുജോലികള്‍ പങ്കിട്ടുചെയ്യുന്ന ദാമ്പത്യങ്ങള്‍ കൂടുതല്‍ കരുത്തുള്ളവയായിരിക്കുമെന്ന് മാര്യേജ് ആന്‍ഡ് ഫാമിലി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. പങ്കാളികള്‍ക്കിടയില്‍ സെക്‌സില്‍ കൂടുതല്‍ താത്പര്യം ജനിപ്പിക്കാനും ഇതുവഴി കഴിയുമെന്നാണ് പഠനത്തിലെ വിലയിരുത്തല്‍. 

പങ്കാളിയെ മറന്ന് ഇലക്ട്രോണിക് ഗെയ്മുകളില്‍ മുഴുകണ്ട

വീഡിയോ ഗെയിമുകളും മറ്റും കളിക്കുന്നത് നല്ലതാണ് പക്ഷെ അത് പങ്കാളിക്ക് വേണ്ട ശ്രദ്ധ നല്‍ക്കാന്‍ പറ്റാത്ത തരത്തില്‍ നിങ്ങളെ സ്വാധീനിക്കാതിരിക്കണമെന്നാണ് ഗവേഷണ കണ്ടെത്തല്‍. 

ടെക്സ്റ്റ് മെസേജുകള്‍ മാത്രം പോര

ആധുനിക ലോകത്ത് ബന്ധങ്ങളുടെയെല്ലാം അടിസ്ഥാനം മൊബൈലും മൊബൈലിലൂടെയുള്ള സന്ദേശങ്ങളുമാണ്. പക്ഷെ ഇവിടെ തന്നെയാണ് പ്രശ്‌നവും. മുഖത്ത് നോക്കി പറയേണ്ട കാര്യങ്ങള്‍ മെസേജായി ലഭിക്കുമ്പോള്‍ പങ്കാളികള്‍ക്കിടയില്‍ അത്ര സന്തോഷം ഉണ്ടാകാറില്ലെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. പ്രണയം തുറന്നുപറയുന്നതും തെറ്റുതിരുത്തലും വിഷമങ്ങളുമെല്ലാം നേരേ സംസാരിക്കാമെന്നാണ് ദമ്പതികള്‍ പറയുന്നത്. 

ആശയവിനിമയം പ്രധാനമാണ്

സാമ്പത്യവും ആശയവിനിമയ പ്രശ്‌നങ്ങളും പല ബന്ധങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങളെ നേരിടുക അത്ര പ്രയാസമുള്ള കാര്യമല്ല. പങ്കാളികള്‍ക്ക് അവരാഗ്രഹിക്കുന്ന സമയവും ശ്രദ്ധയും നല്‍കണമെന്നത് സംശയമില്ലാത്ത കാര്യമാണ്. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ പരിഹരിക്കാന്‍ സമ്പത്ത് എങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ച് ഒന്നിച്ചിരുന്ന് തീരുമാനിക്കുകയാണ് മികച്ച മാര്‍ഗമായി ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും ഇത്. 

വിനോദങ്ങളും സൂഹൃത്തുക്കളുമല്ല പങ്കാളിയാണ് പ്രധാനം

പ്രണയം നിറഞ്ഞ ബന്ധമാണ് നിങ്ങള്‍ക്കിടയിലെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ ആദ്യ സ്ഥാനം പങ്കാളിക്ക് തന്നെയായിരിക്കും. സൗഹൃദങ്ങളും മറ്റ് ഇഷ്ടങ്ങളും ദാമ്പത്യവുമായി കൂട്ടികുഴയ്ക്കാതിരിക്കാന്‍ ഇവര്‍ക്ക് കഴിയും. എന്നാല്‍ ഇടയ്ക്ക് പങ്കാളികള്‍ ഇരുവര്‍ക്കും അവരുടെ സ്വകാര്യ ഇഷ്ടങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ടാകണമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com