ബന്ദാനകളും ബാനറുകളുമായി ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ നായ്ക്കൂട്ടത്തിന്റ പ്രതിഷേധം 

സൗന്ദര്യവര്‍ദ്ധകവസ്തുക്കളും മറ്റും മൃഗങ്ങളില്‍ പരീക്ഷിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഈ പ്രതിഷേധം
ബന്ദാനകളും ബാനറുകളുമായി ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ നായ്ക്കൂട്ടത്തിന്റ പ്രതിഷേധം 

മൃഗങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി പലതരം സമരങ്ങള്‍ നടത്തുന്നത് നാം കണ്ടിട്ടുണ്ട്. മിണ്ടാപ്രാണികള്‍ക്കായി ശബ്ദിക്കാന്‍ മനുഷ്യര്‍ക്കു മാത്രമേ കഴിയൂ എന്നാണ് പൊതുധാരണ. എന്നാല്‍ ഇതെല്ലാം പൊളിച്ചെഴുതിക്കൊണ്ട് വേറിട്ടൊരു പ്രതിഷേധം നടന്നു, അതും സാക്ഷാല്‍ ഐക്യരാഷ്ട്രസഭയുടെ മുന്നില്‍. പ്രതിഷേധം നയിച്ചതോ എട്ടു നായ്കളും. സൗന്ദര്യവര്‍ദ്ധകവസ്തുക്കളും മറ്റും മൃഗങ്ങളില്‍ പരീക്ഷിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഈ പ്രതിഷേധം. പ്രതിഷേധ സൂചകമായി മുദ്രാവാക്യങ്ങള്‍ എഴുതിയ ബന്ദാനകളും ബാനറുകളുമായാണ് ഇവര്‍ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിലേക്കെത്തിയത്. 

80ശതമാനം രാജ്യങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പരീക്ഷിച്ചുനോക്കുന്നത് മൃഗങ്ങളിലാണെന്ന യാഥാര്‍ത്ഥ്യം ഉയര്‍ത്തിക്കാട്ടുകയായിരുന്നു ഈ പ്രതിഷേധത്തിന്റെ ലക്ഷ്യം. മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ക്രുവല്‍റ്റി ഫ്രീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനവും അന്താരാഷ്ട്ര ബ്യൂട്ടീ കമ്പനിയായ ദി ബോഡി ഷെയ്പും ചേര്‍ന്നാണ് ഈ ക്യാംപെയിന്‍ സംഘടിപ്പിച്ചത്. 

പരാതിയില്‍ എട്ട് മില്ല്യണ്‍ ആളുകളുടെ ഒപ്പ് ലഭിച്ചാല്‍ ഇത്  ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കും. മൃഗങ്ങളെ പരീക്ഷണവസ്തുക്കളാക്കുന്ന പ്രവണത തടയാനായി അന്താരാഷ്ട്ര തലത്തില്‍ കണ്‍വെന്‍ഷണ്‍ സംഘടിപ്പിക്കാനുള്ള ആവശ്യമാണ്  ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുക. ആറ് മാസത്തിനുള്ളില്‍ 4.1ദശലക്ഷം ഒപ്പുകള്‍ ശേഖരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com