ജിപിഎസിനെ കണ്ണടച്ച് വിശ്വസിച്ചു, ചെന്നു വീണത് തടാകത്തിലേക്ക്‌

കുറച്ചൊന്ന് മുന്നോട്ട് പോയപ്പോള്‍ തന്നെ ഐസ് പാളി തകര്‍ന്ന് കാര്‍ തടാകത്തിലേക്ക് വീഴുകയായിരുന്നു
ജിപിഎസിനെ കണ്ണടച്ച് വിശ്വസിച്ചു, ചെന്നു വീണത് തടാകത്തിലേക്ക്‌

വഴി അറിയില്ലെങ്കില്‍ എന്താണ്? ജിപിഎസ് ഉണ്ടല്ലോ..ടെക്‌നോളജി പിടിമുറുക്കിയതോടെ ജിപിഎസിനെ ആശ്രയിക്കുന്നവരാണ് അധികവും. ടെക്‌നോളജിയിലെ വിശ്വാസം നല്ലതാണ്. പക്ഷേ കണ്ണടച്ച് എന്തിനേയും വിശ്വസിക്കാന്‍ പോയാല്‍ എട്ടിന്റെ പണി കിട്ടും. 

അങ്ങിനെ ജിപിഎസിനെ കണ്ണടച്ച് വിശ്വസിച്ച് ഡ്രൈവര്‍ ചെന്നുവീണത് തടാകത്തിലേക്കായിരുന്നു. ന്യൂ ഇംഗ്ലണ്ടിലെ വെര്‍മോണ്ടിലായിരുന്നു സംഭവം. തടാകത്തിലേക്ക് വീണ എസ് യുവിക്കുള്ളില്‍ ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരുമുണ്ടായിരുന്നു. 

മൂന്ന് പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തണുത്തുറഞ്ഞ് കിടക്കുന്ന തടാകത്തിന് മുകളിലൂടെ ഡ്രൈവര്‍ വാഹനം ഓടിച്ചു. കുറച്ചൊന്ന് മുന്നോട്ട് പോയപ്പോള്‍ തന്നെ ഐസ് പാളി തകര്‍ന്ന് കാര്‍ തടാകത്തിലേക്ക് വീഴുകയായിരുന്നു. 

ഗൂഗിളിന്റെ വസെ എന്ന ആപ്ലിക്കേഷന്‍ വഴിയായിരുന്നു ഡ്രൈവര്‍ ജിപിഎസ് ഫോളോ ചെയ്തിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് സംഭവിച്ച പിഴവില്‍ ഇതുവരെ പ്രതികരണം ഒന്നും നടത്താന്‍ കമ്പനി തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com