വലതോ ഇടതോ, കെട്ടിപിടിക്കേണ്ടത് ഏത് വശത്തുകൂടി? 

500 ആസ്ലേഷങ്ങള്‍ പഠനവിധേയമാക്കികൊണ്ടാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്. 
വലതോ ഇടതോ, കെട്ടിപിടിക്കേണ്ടത് ഏത് വശത്തുകൂടി? 

കെട്ടിപിടിക്കുമ്പോള്‍ രണ്ടുപേര്‍ക്കിടയില്‍ വികാരങ്ങള്‍ ശരിയായി പങ്കുവയ്ക്കപ്പെടുമെന്നും ആശയവിനിമയം ശരിയായ രീതിയില്‍ നടക്കുമെന്നും പഠനം. കെട്ടിപ്പിടിക്കുന്ന രീതിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ വ്യത്യസ്ത വികാരങ്ങളാണ് കൈമാറുകയെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. 2500 ആസ്ലേഷങ്ങള്‍ പഠനവിധേയമാക്കികൊണ്ടാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്. 

വലതുവശത്തു കൂടിയുള്ള ആശ്ലേഷങ്ങളാണ് ഭുരിഭാഗം ആളുകളും ആഗ്രഹിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.  ഇടതുവശത്തുകൂടെയുള്ള ആലിംഗനങ്ങള്‍ പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നവയാണെങ്കിലും ചില സമയം ഇവ നെഗറ്റീവ് ഊര്‍ജ്ജത്തിനും കാരണമാകുമെന്നാണ് കണ്ടെത്തല്‍. വലുതു കൈ വശമുള്ളവരാണ് ഇടുതു കൈ ശീലമുള്ളവരെക്കാള്‍ വലതുവശത്തുകൂടെ ആലിംഗനം ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സൈകോളജിക്കല്‍ റിസേര്‍ച്ച് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com