പരിക്കേറ്റ കിടാവിനെ കൊണ്ടുപോകുന്ന ലോറിക്ക് പിന്നാലെ ഓടുന്ന അമ്മപ്പശു; ഈ അമ്മസ്‌നേഹം മനസ് കീഴടക്കും

അമ്മസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ
പരിക്കേറ്റ കിടാവിനെ കൊണ്ടുപോകുന്ന ലോറിക്ക് പിന്നാലെ ഓടുന്ന അമ്മപ്പശു; ഈ അമ്മസ്‌നേഹം മനസ് കീഴടക്കും

റ്റെന്തിനേക്കാളും വലുതാണ് അമ്മസ്‌നേഹം. തന്റെ മക്കള്‍ക്കുണ്ടാക്കുന്ന ചെറിയ മുറിവു പോലും അവരെ അസ്വസ്ഥരാക്കും. ഒരു അമ്മപ്പശുവിന് തന്റെ കിടാവിനോടുള്ള സ്‌നേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിക്കൊണ്ടിരിക്കുന്നത്. പരിക്കുപറ്റിയ കുഞ്ഞിക്കിടാവിനെ കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ ഓടുകയാണ് അമ്മപ്പശു. അമ്മസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. 

ചികിത്സക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന കിടാവിന് പിന്നാലെ അര കിലോമീറ്ററോളം ദൂരമാണ് അമ്മപ്പശു ഓടിയത്. ഉത്തരകര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ജനുവരി 25 ന് ജയപ്രകാശ് നാരായണ്‍ ചൗക്കിലൂടെയാണ് കിടാവിനെ കൊണ്ടുപോയ ലോറിക്ക് അമ്മ തുണപോയത്. 

രണ്ടര മാസം പ്രായമായ കിടാവിന് മുറിവുണ്ടാവുകയും അതിനെതുടര്‍ന്ന് ടെറ്റനസ് ബാധിക്കുകയും ചെയ്തു. രോഗം കൂടിയതോടെ കിടാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമസ്ഥന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കിടാവിനെ വീട്ടിലേക്ക് കൊണ്ടുവന്നു. കിടാവ് ആരോഗ്യം വീണ്ടെടുത്തതായും ഹവേരി മൃഗാശുപത്രിയിലെ ഡോക്റ്റര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com